സക്കീർ ശാസ്തവട്ടത്തിന് പാമ്പ് കടിക്കുന്ന വീഡിയോ പുറത്ത്. സക്കീർ ശാസ്തവട്ടത്തിന്റെ ജീവനെടുക്കാൻ കാരണം അശ്രദ്ധ. ഇന്നലെ രാത്രി എട്ടുമണിയോടെ നാവായിക്കുളം 28ആം മൈൽ കാഞ്ഞിരംവിളയിൽ വച്ചാണ് സക്കീറിനു പാമ്പു കടിയേറ്റത്. പ്രദേശ വാസികൾ പകർത്തിയ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അഞ്ച് വയസ് പ്രായമുള്ള മൂർഖനെ പിടികൂടുന്നതിനിടയിൽ കൈയിൽ ആഞ്ഞ് കൊത്തുകയായിരുന്നു. പാമ്പ് കടിയേറ്റത് സക്കീർ കാര്യമാക്കിയില്ല. തൊട്ടുപിന്നാലെ വായിൽ നിന്ന് നുരയും പതയും വന്നു. കുഴഞ്ഞു വീണ സക്കീറിനെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകുന്നതിന് മുൻപേ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/janayugomdaily/videos/4179529818739005/
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.