അറുമുഖനൊപ്പം ഒരു രാത്രി കിടക്കയില്‍, വെള്ളിക്കെട്ടന് സംഭവിച്ചത്

Web Desk
Posted on May 20, 2018, 11:26 am

എടപ്പാള്‍: കിടക്ക വിരിക്കടിയില്‍ പാമ്പിനെയുമായി ഒരുരാത്രി മുഴുവന്‍ ഉറക്കം. രാവിലെ ഉണര്‍ന്ന് വിരി മടക്കുമ്പോള്‍ ചത്ത പാമ്പിനെ കണ്ട് ഞെട്ടി.

എടപ്പാള്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള മാക്കോത്തുവളപ്പില്‍ അറുമുഖനും മക്കളുമാണ് പാമ്പ് വിരിക്കടിയിലുള്ളതറിയാതെ ഒരു രാത്രി മുഴുവന്‍ ഉറങ്ങിയത്.

വിരിക്കടിയില്‍പ്പെട്ടിട്ടാവാം പാമ്പ് ചതഞ്ഞ് ചത്തതെന്ന് കരുതുന്നു. രാവിലെ അറുമുഖന്‍ എഴുന്നേറ്റപ്പോഴാണ് മൂന്ന് അടിയിലധികം നീളമുള്ള വെള്ളിക്കെട്ടന്‍ ഇവര്‍ കിടന്ന വിരിക്കടിയില്‍ ചത്തു കിടക്കുന്നത് കണ്ടത്. ഡോക്ടറെ കണ്ട് കടിയേറ്റില്ലെന്നുറപ്പു വരുത്തിയതോടെയാണ് കുടുംബത്തിന് സമാധാനമായത്.