തിരക്കിട്ട് പണമെടുക്കാന്‍ എടിഎമ്മില്‍ എത്തിയപ്പോളാണ് അതിലും തിരക്ക് പിടിച്ച മറ്റൊരാള്‍ എടിഎമ്മിലുള്ളത് നാട്ടുകാര്‍ കാണുന്നത്. മറ്റാരുമല്ല പത്തി വിടര്‍ത്തി പുളഞ്ഞു കളിക്കുന്ന ഉഗ്രവിഷമുള്ള മൂര്‍ഖന്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഗോവിന്ദപുരത്ത് ജെ ബ്ലോക്ക് മാര്‍ക്കറ്റിന് സമീപമുള്ള ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി.എമ്മിലാണ് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്ബ് കയറിപ്പറ്റിയത്. പണമെടുക്കാന്‍ എത്തിയവര്‍ നോക്കി നില്‍ക്കെ മെഷീനുള്ളിലേക്ക് പാമ്പ് കയറിപോയി.
@susantananda3 not sure if you have come across this… pic.twitter.com/jobBiH4pYH
— VIDYASAGAR MONINGI (@vsmoningi) May 8, 2020
ആളുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പ് പിടിത്ത വിദഗദ്ധരെത്തിയാണ് രണ്ട് മീറ്ററോളം നീളമുള്ള മൂര്‍ഖനെ പുറത്തെടുത്തത്. പാമ്പ് എടിഎമ്മിനകത്ത് കയറിയത് ആരും കണ്ടിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ വലിയ അപകടങ്ങള്‍ തന്നെ ഉണ്ടായേക്കാമെന്നാണ് സമൂഹമാധ്യമങ്ങള്‍ വഴി സംഭവത്തിന്റെ വീഡിയോ കണ്ട പലരും അഭിപ്രായം അറിയിച്ചത്. തണുപ്പുള്ള അന്തരീക്ഷത്തില്‍ പൊതുവേ ഇത്തരം ഇഴജന്തുക്കള്‍ വന്ന് കിടക്കാറുണ്ട്. എടിഎമ്മില്‍ കയറുന്നവര്‍ ചുറ്റുപാടും ശ്രദ്ധിക്കണമെന്നു തന്നെയാണ് ഈ സംഭവം തെളിയിക്കുന്നത്.
English Summary: snake in atm counter
You may also like this video