ഹെൽമറ്റിനുള്ളിൽ വിഷ പാമ്പുണ്ടെന്ന് അറിയാതെ അധ്യാപകൻ ബൈക്ക് ഓടിച്ചത് പതിനൊന്ന് കിലോമീറ്റർ. കണ്ടനാട് സെയ്ന്റ് മേരീസ് ഹൈസ്കൂളിലെ സംസ്കൃതാധ്യാപകൻ മാമല കക്കാട് വാരിയത്ത് ‘അച്യുതവിഹാറി‘ൽ കെ. എ. രഞ്ജിത്തിന്റെ ഹെൽമറ്റിലാണ് വിഷമേറിയ ‘വളവളപ്പൻ’ പാമ്പ് കയറിയിരുന്നത്. അധ്യാപകൻ രക്ഷപെട്ടത് തലനാരിഴക്ക്. ബുധനാഴ്ച രാവിലെ 8.30-ഓടെ വീട്ടിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കണ്ടനാട് സ്കൂളിൽ ഹെൽെമറ്റ് ധരിച്ചുകൊണ്ടു തന്നെയാണ് രഞ്ജിത്ത് ബൈക്കോടിച്ചു വന്നത്.
തുടർന്ന് തൃപ്പൂണിത്തുറ ആർഎൽവി സ്കൂളിൽ സംസ്കൃതം ക്ലാസിനായി ആറ് കിലോമീറ്ററോളം വീണ്ടും ബൈക്കോടിച്ചു. അപ്പോഴും പാമ്പിനെ കണ്ടില്ല.
പിന്നീട് 11.30‑ന് പുറത്തേക്ക് പോകാനായി ബൈക്ക് എടുത്തപ്പോഴാണ് കണ്ടത്, ഹെൽമറ്റിനുള്ളിൽ പാമ്പിന്റെ വാൽ, അപ്പോഴേക്കും മറ്റ് അധ്യാപകരും ചുറ്റും കൂടി. ഹെൽമെറ്റ് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഞെരിഞ്ഞ് ചത്തനിലയിൽ പാമ്പിനെ കണ്ടത്. ഇത് കണ്ടതോടെ രഞ്ജിത്തും മറ്റുള്ളവരും ഭയന്നു.
ഉടൻതന്നെ രഞ്ജിത്തിനെ താലൂക്കാശുപത്രിയിലെത്തിച്ച് വിശദപരിശോധന നടത്തി. രക്തം പലതവണ പരിശോധിച്ചു. മുറിവോ മറ്റൊന്നും ഇല്ലെന്നറിഞ്ഞപ്പോഴാണ് എല്ലാവർക്കും ശ്വാസം നേരേവീണത്. വീടിനടുത്ത് കുളമൊക്കെ ഉള്ളതിനാൽ അവിടെ നിന്നാകാം പാമ്പ് ഹെൽെമറ്റിൽ കയറിക്കൂടിയതെന്ന് രഞ്ജിത്ത് പറയുന്നു. ഇത്രയും ദൂരം ഹെൽെമറ്റ് വച്ച് ബൈക്കോടിച്ചിട്ടും യാതൊരു പ്രശ്നവും തോന്നിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
English summary: snake in helmet
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.