18 April 2024, Thursday

Related news

April 1, 2024
March 26, 2024
February 9, 2024
January 10, 2024
December 3, 2023
November 6, 2023
November 3, 2023
October 27, 2023
October 15, 2023
September 18, 2023

ഉച്ചഭക്ഷണത്തില്‍ പാമ്പ്: വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Janayugom Webdesk
കൊല്‍ക്കത്ത
January 10, 2023 10:22 pm

സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. ഈ ഭക്ഷണം കഴിച്ച നിരവധി വിദ്യാര്‍ത്ഥികളെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ ബീര്‍ഭൂമിലെ മയൂരേശ്വര്‍ ബ്ലോക്കിലെ മണ്ഡല്‍പൂര്‍ പ്രൈമറി സ്കൂളിലാണ് സംഭവം. 

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനിടെ പയറിന്റെ പാത്രങ്ങളിലൊന്നിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. അപ്പോഴേക്കും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഭക്ഷണം കഴിച്ചിരുന്നു. 20 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യപ്രശനങ്ങളുണ്ടായി. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായ വിദ്യാര്‍ത്ഥികളെ രാംപൂര്‍ഹട്ട് ആശുപത്രിയിലേക്ക് മാറ്റി. 

സംഭവത്തില്‍ രോഷാകുലരായ രക്ഷിതാക്കള്‍ സ്കൂളിലെത്തി പ്രതിഷേധ പ്രകടനം നടത്തി. ഹെഡ്മാസ്റ്ററുടെ ബൈക്കും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. സംഭവത്തില്‍ സ്കൂള്‍ കേന്ദ്രീകരിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് മയൂരേശ്വര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ ദീപാഞ്ജന്‍ ജാന പറഞ്ഞു. 

Eng­lish Sum­ma­ry; Snake in lunch: Stu­dents in hospital

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.