പി.പി. ചെറിയാന്‍

ഫ്‌ലോറിഡാ

February 26, 2020, 10:03 am

മഴവില്‍ വര്‍ണത്തില്‍ അപൂര്‍വ്വയിനം പാമ്പ്

Janayugom Online

ഫ്‌ളോറിഡാ ഒക്കല നാഷണല്‍ ഫോറസ്റ്റില്‍ മഴവില്‍ വര്‍ണമുള്ള അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തിയതായി ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. വനത്തിലൂടെ സഞ്ചരിച്ച ഒരു യാത്രികനാണു പാമ്പിനെ കണ്ടെത്തിയത്. ഇത്തരത്തിലുള്ള പാമ്പിനെ ആദ്യമായി 1969ല്‍ ഫ്‌ലോറിഡാ മാറിയോണ്‍ കൗണ്ടിയിലാണ് കണ്ടെത്തിയതെന്ന് ഫ്‌ലോറിഡാ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി അധികൃതര്‍ പറഞ്ഞു.

റെയ്ന്‍ബോ പാമ്പുകള്‍ ജീവിതത്തിന്റെ ഭൂരിഭാഗ സമയവും വെള്ളത്തിനടിയിലുള്ള ചെടികള്‍ക്കിടയില്‍ കഴിഞ്ഞു കൂടുകയാണ് പതിവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നാലടിയോളം നീളമാണ് പുതിയതായി കണ്ടെത്തിയ റെയ്ന്‍ബോ പാമ്പിനുള്ളത്. ഇതു വിഷമില്ലാത്ത, അപകടകാരിയല്ലാത്ത പാമ്പാണ്. ഇത്തരം പാമ്പുകളെ വമ്പന്‍ പാമ്പുകള്‍ വേട്ടയാടി ഭക്ഷണത്തിനു ഉപയോഗിക്കാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Eng­lish sum­ma­ry: snake just like rainbow

you may also like this video