June 5, 2023 Monday

എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ്: ജനാധിപത്യാവകാശം ഇല്ലാതാക്കിയതായി ആരോപണം

Janayugom Webdesk
വടകര
December 24, 2020 6:43 pm

വടകര എസ്എൻഡിപി യൂണിയനിലേക്ക് ഈ മാസം 27 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ശാഖകളുടെ ജനാധിപത്യാവകാശം ഇല്ലാതാക്കി പ്രതിനിധികളെ കൃത്രിമമായി തെരഞ്ഞെടുത്തതായി യൂണിയൻ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2016 ൽ യൂണിയൻ നേതൃത്വം ഒന്നടങ്കം രാജിവെച്ചതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്നു നാലു വർഷം. രാജിവെച്ച വ്യക്തിയെ തന്നെ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനറാക്കിയത് ശരിയായ നടപടിയായിരുന്നില്ല. 110 ശാഖാ കമ്മറ്റികളുള്ള വടകര യൂണിയനിൽ 80 ശാഖകളിൽ ഉള്ളവർക്ക് മാത്രമേ ഇപ്പോൾ വോട്ടവകാശം ഉള്ളൂവെന്നും ഇതിൽ തന്നെ ചട്ടങ്ങൾ മറി കടന്നാണ് വോട്ടർമാർ ഇടം നേടിയതെന്നും ഇവർ ആരോപിച്ചു.

ഗുരുവിന്റെ തത്വങ്ങൾ പാടെ മറന്നു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് വർഷങ്ങളായി വടകര മേഖലയിൽ നടക്കുന്നതെന്നും ഇവർ പറഞ്ഞു. ധനപരമായ ഇടപാടുകളിൽ ധാരാളം ക്രമക്കേടുകൾ നടന്നതായും, ഭരണസമിതിയ്ക്കായി വാങ്ങിയ വാഹനം വ്യക്തിയുടെ പേരിലാണുള്ളതെന്നും ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടന്നാൽ യൂണിയൻ നേതൃത്വത്തിൽ യൂണിയൻ സംരക്ഷണ സമിതി നേതൃത്വം നൽകുന്ന പാനൽ വിജയിക്കുമെന്നും ഇവർ അവകാശപ്പെട്ടു.

യൂണിയൻ സെക്രട്ടറിയായി വിനോദ് തറമ്മലും, പ്രസിഡണ്ടായി പി വി സാഗറും, വൈസ് പ്രസിഡണ്ടായി എം ടി പ്രഭാകരനും മത്സരിക്കുന്ന പാനലിൽ ഡയറക്റ്റർ ബോർഡ് അംഗങ്ങളായി കുമാരൻ കുന്നുമ്മൽ, രവീന്ദ്രൻ സി പി, കെ പി വിജയൻ, റിജേഷ് വടകര, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായി സോമൻ കണ്ണൂക്കര, രാമചന്ദ്രൻ കൊയിലോത്ത്, അശോകൻ വേവം പാറക്കടവ് എന്നിവരാണ് മത്സരിക്കുന്നത്.

സംരക്ഷണ സമിതി പ്രകടന പത്രികയും പുറത്തിറക്കിയിട്ടുണ്ട്. സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളെ സഹായിക്കുവാൻ സാമൂഹ്യ ക്ഷേമനിധി രുപീകരിച്ച് ശാഖാ സെക്രട്ടറിയുടെ ശുപാർശ പ്രകാരം വിതരണം ചെയ്യുന്നതുൾപ്പടെയുള്ള വാഗ്ദാനങ്ങൾ നിരത്തിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രണ്ടര പതിറ്റാണ്ടിലേറെ വടകര യൂണിയനിൽ ഏകാധിപത്യ വാഴ്ച നടത്തിയ നിലവിലുള്ള നേതൃത്വത്തിനെതിരെ ശ്രീനാരായണീയർ വോട്ട് ചെയ്യുമെന്ന് ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ തറമ്മൽ ദിനേശ്, ഡോ. എം ടി രാജൻ, പി വി സാഗർ, കൃഷ്ണൻ കക്കട്ടിൽ എന്നിവർ സംബന്ധിച്ചു.

Eng­lish sum­ma­ry: SNDP union election
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.