ജനപ്രിയ പരമ്പരയായ മറിമായത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ സ്നേഹയും (മണ്ഡോദരി) ശ്രീകുമാറും (ലോലിതൻ) വിവാഹിതരായി. സ്നേഹയുടെ പുനർ വിവാഹമാണ്. നേരത്തെ ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. ഇന്ന് വിവാഹിതരായ ഇരുവർക്കും സിനിമാ — ടിവി മേഖലയിൽ നിന്ന് നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.