സ്നേഹലത ശ്രീവാസ്തവ: ലോക്‌സഭാ സെക്രട്ടറി ജനറലാകുന്ന ആദ്യ വനിത

Web Desk
Posted on November 29, 2017, 11:32 am

ന്യൂഡൽഹി: ലോക്സഭയുടെ പുതിയ സെക്രട്ടറി ജനറലായി സ്നേഹലത ശ്രീവാസ്തവയെ നിയമിച്ചു. ലോക്സഭ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

ലോക സഭ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിതയാണ് സ്നേഹലത. ഈ വരുന്ന ഡിസംബർ 1 ന് സ്നേഹലത സെക്രട്ടറി ജനറലായി സ്ഥാനമേൽക്കും. 2018 നവംബർ 30 തിന്  ഉദ്യോഗ കാലാവധി അവസാനിക്കും.

നിലവിലെ സെക്രട്ടറി ജനറൽ അനുപ് മിശ്ര സ്ഥാനം ഒഴിഞ്ഞുകഴിഞ്ഞ് അടുത്ത ദിവസം തന്നെ സ്നേഹലത സ്ഥാനം ഏറ്റെടുക്കും.

രാജ്യസഭയിലെ ആദ്യ വനിതാ സെക്രട്ടറി ജനറൽ രമാ ദേവിയാണ്. നിയമവകുപ്പിൽ സെക്രട്ടറി (ജസ്റ്റിസ്) ആയിരുന്നു സ്നേഹലത ഇതുവരെ. ധനകാര്യ മന്ത്രാലയത്തിലും പ്രവർത്തിച്ചിട്ടുണ്ട്. മധ്യപ്രദേശ് കേഡറിലെ 1982 ബാച്ചിലെ ഐഎഎസ് ഓഫിസറാണ്.

പാർലമെൻറിന്റെ ശൈത്യകാല സമ്മേളനം ഡിസംബർ 15ന് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഈ പുതിയ നിയമനം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.