2017 ജനുവരി ആറിനുശേഷം ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ ആദ്യമായി കനത്ത ഹിമപാതം (മഞ്ഞുവീഴ്ച) ഉണ്ടായതായി നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി പതിനൊന്നാം തീയതി ശനിയാഴ്ച രാവിലെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ഹിമപാതം ഡന്റണ്‍, വൈസ് കൗണ്ടികളില്‍ മൂന്നു ഇഞ്ചുവരെ ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മെട്രോപ്ലക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ലഭിച്ചിരുന്നു. പല ഭാഗങ്ങളിലും ഉണ്ടായ പേമാരി വാഹന ഗതാഗതത്തെപോലും സാരമായി ബാധിച്ചു. നിരവധി വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 144-ലധികം സര്‍വീസുകള്‍ റദ്ദാക്കുകയും, പല സര്‍വീസുകളും വൈകി പുറപ്പെടുകയും ചെയ്തു.
ഡാളസിലെ താപനില കഴിഞ്ഞ ദിവസങ്ങളില്‍ 60–70 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ താപനില താഴുകയും ശനിയാഴ്ച രാവിലെ 35 ഡിഗ്രിയില്‍ എത്തുകയും ചെയ്തു. അപ്രതീക്ഷിതമായി ഉണ്ടായ ഹിമപാതം കുട്ടികളും കുടുംബാംഗങ്ങളും ശരിക്കും ആഘോഷിച്ചു. ശനിയാഴ്ച വൈകിട്ടോടെ താപനില അറുപതുകളിലേക്ക് ഉയര്‍ന്നു. ഞായറാഴ്ച നല്ല കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
English summary: snowfall and heavy rainfall in Dalas
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.