കനത്ത മഞ്ഞുവീഴ്ച്ച: കശ്മീരില്‍ നിന്ന് പുറത്തുകടക്കാനാവാതെ സൈനികന്റെ വിവാഹം മുടങ്ങി

Web Desk

മണ്ഡി

Posted on January 20, 2020, 1:04 pm

കനത്ത മഞ്ഞുവീഴ്ച്ചയില്‍ ജമ്മുകശ്മീരില്‍ ഗതാഗത സംവിധാനം താറുമാറിലായതോടെ സ്വന്തം വിവാഹത്തിന് നാട്ടിലെത്താന്‍ കഴിയാതെ സൈനികന്‍. ഹിമാചല്‍പ്രദേശിലെ മണ്ഡിയിലെ ഖേയിറില്‍ നിന്നുള്ള സുനില്‍ കുമാര്‍ എന്ന സൈനികന്റെ വിവാഹമാണ് നിശ്ചയിച്ച സമയത്ത് എത്താന്‍ കഴിയാതെ മുടങ്ങിയത്.

ജനുവരി 16 നാണ് സുനില്‍ കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കനത്ത മഞ്ഞുവീഴ്ച്ച മൂലം ജമ്മു കശ്മീരില്‍ നിന്നും പുറത്തുകടക്കാന്‍പോലുമായില്ല.

മോശം കാലാവസ്ഥയെ തുടര്‍ന്ന് വിവാഹദിവസം യുവാവിന് വീട്ടിലെത്താന്‍ കഴിയാതായതോടെ ചടങ്ങുകളെല്ലാം മാറ്റിവെയ്ക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ എല്ലാം മാറി ഇദ്ദേഹം നാട്ടിലെത്തിയാല്‍ ഉടന്‍ വിവാഹം നടത്താനാണ് ഇരുകുടംബങ്ങളുടേയും തീരുമാനം.