ദുരൂഹ സാഹചര്യത്തില്‍ മരിച്ച കുറുക്കന്മൂല കോളനിയിലെ ശോഭയുടെ മരണത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ആക്ഷന്‍ കമ്മിറ്റി. സംശയാസ്പദമായ സാഹചര്യത്തില്‍ ലഭിച്ച മൊബൈല്‍ ചിപ്പ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായും മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ശോഭയെ രാത്രിയില്‍ വിളിച്ചിറക്കി കൊണ്ട് പോയ സംഘത്തിന്റെ പങ്ക് അന്വഷിക്കണം. മദ്യവും മയക്കു മരുന്നും നല്കി യുവതികളെ വശീകരിക്കുന്ന സംഘം കുറുക്കന്മൂലയില് സജീവമാണ്. ശോഭയുടെ ഗതി ഇനി ഒരു യുവതികള്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്നും ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. യുവതിയുടെ മരണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത സ്ഥലമുടമയാണ് മരണത്തിന് പിന്നിലെന്നും കൂടാതെ മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
കാട് മൂടിയ പ്രദേശത്താണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ ഒരു വീട്ടില്‍ രക്തകറ കണ്ടിട്ടുമുണ്ട.് അവിടെ നിന്നാണ് മൊബൈല്‍ ചിപ്പ് ലഭിച്ചത്. ശോഭയുടെ മരണത്തിന്റെ ദുരൂഹതയകറ്റാന്‍ പോലീസിന് ബാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ കേസില്‍ അകപ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കമ്മിറ്റി ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ഷാജി പൊന്‍പാറ, സിന്ധു കളപ്പുര കോളനി, ഷീബ, ലീല, എല്‍ദോ നട്ടുക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: sobha death followup
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.