കുറുക്കന്‍മൂല കോളനിയിലെ ശോഭയുടെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഗ്രാമസഭ. മരണത്തില്‍ ദൂരഹതയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി നഗരസഭ കുറുക്കന്‍മൂല ഡിവിഷന്‍ ഗ്രാമസഭ പ്രമേയം പാസാക്കിയതോടെപ്പം ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.
സംഭവ ദിവസം രാത്രി 10 മണിക്ക് ശോഭയെ ഫോണ്‍ വിളിക്കുകയും കൂട്ടികൊണ്ട് പോവുകയും ചെയ്തതായി ശോഭയുടെ സഹോദരി പറഞ്ഞു. അതേസമയം സംഭവ ദിവസം രാത്രിയില്‍ അടിപിടിയുടെയും സ്ത്രീയുടെ അലര്‍ച്ചയും കേട്ടതായി പ്രദേശവാസികളും പറഞ്ഞു.
കുറ്റക്കാര്‍ ആരായാലും കണ്ടു പിടിക്കണമെന്നും നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വരണമെന്നും ഗ്രാമസഭ ഉദ്ഘാടനം ചെയ്ത നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ജേക്കബ് സെബാസ്ത്യന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ജേക്കബ് സെബാസ്റ്റ്യനെയും കണ്‍വീനറായി ഷാജി പൊന്‍പാറയെയും തിരഞ്ഞെടുത്തു. ശോഭയെ വിളിച്ച ഫോണ്‍കോളുകളെ പറ്റിയുള്ള അന്വേഷണത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിലെ മരണകാരണം വ്യക്തമാകു.
English Summary: sobha death followup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.