കുറുക്കന്‍മൂല കോളനിയിലെ ശോഭയുടെ ദുരൂഹ മരണത്തില്‍ യുവാവ് അറസ്റ്റില്‍. ശോഭ മരിച്ചു കിടന്ന സ്ഥലത്തിന്റെ ഉടമ ജീനുവാണ് അറസ്റ്റിലായത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. അതേസമയം ശോഭയുടെ മരണത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നണ് സൂചന.
കഴിഞ്ഞ ഞായറഴ്ച്ച രാത്രി 10 മണിക്ക് ശോഭയെ ജീനു ഫോണ്‍ വിളിക്കുകയും കൂട്ടികൊണ്ടു പോവുകയും ചെയ്തതായി ശോഭയുടെ സഹോദരി ഷീബ പോലീസിനോട് പറഞ്ഞിരുന്നു. അന്നേ ദിവസം രാത്രി അടിപിടിയുടെയും സ്ത്രീയുടെ അലര്‍ച്ചയും കേട്ടതായി പ്രദേശവാസികളും മൊഴി നല്‍കിയിരുന്നു.
ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചും സംശയമുള്ളവരെ ചോദ്യം ചെയ്തും അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെ കുറിച്ച് കുടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.
English Summary: sobha death followup
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.