August 15, 2022 Monday

Related news

August 15, 2022
August 15, 2022
August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 13, 2022
August 13, 2022
August 13, 2022
August 13, 2022

കഴക്കൂട്ടത്ത് ബിജെപി കാലുവാരി; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
May 3, 2021 11:37 am

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ പോര് വീണ്ടും ആരംഭിച്ചു. കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. പ്രമുഖ നേതാവിനായി വോട്ട് മറിച്ചു. കേന്ദ്ര സഹമാന്ത്രി വി മുരളീധരനെ ഉന്നംവച്ചാണ് ആക്ഷേപം.

ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 വോട്ട് മറിച്ചു. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ട് ശോഭ സുരേന്ദ്രന് കുറഞ്ഞു. പുതുതായി ചേര്‍ത്ത 3000 വോട്ടുകളും ബിഡിജെഎസ് വോട്ടും ചോര്‍ത്തിയെന്നാണ് ആരോപണം. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തില്‍ ആര്‍എസ്എസ് അതൃപ്തി അറിയിച്ചു.

ഏപ്രില്‍ ആറിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നലെയായിരുന്നു. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല.

Eng­lish sum­ma­ry: Sob­ha suran­dran Against BJP leadership

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.