Web Desk

തിരുവനന്തപുരം

October 29, 2020, 5:54 pm

പുനഃസംഘടനയില്‍ അതൃപ്തി; പരസ്യ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ

Janayugom Online

പാര്‍ട്ടി പുനഃസംഘടനയില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രൻ. ബിജെപി പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെന്നും ആരുടെയും വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് സംഘടനാ തെരഞ്ഞടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നേത്യത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് പുനഃസംഘടന നടന്നത്. അതൃപ്തി ഉണ്ട് അത് മറച്ചുവക്കാനില്ല.

കുമ്മനം, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളെ തഴഞ്ഞ് എപി അബ്ദുളളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതില്‍ ഗ്രൂപ്പിന് അതീതമായി ബിജെപിക്ക് അകത്ത് വലിയ അതൃപ്തിയാണ് ഉണ്ടാക്കിയത്. പുനസംഘടന തീരുമാനത്തില്‍ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രൻ പാര്‍ട്ടി പരിപാടികളില്‍ നിന്ന് പോലും വിട്ട് നില്‍ക്കുന്ന അവസ്ഥയും ഉണ്ട്.

ENGLISH SUMMARY: SOBHA SURENDRAN’S RESPONSE ON BJP LEADERSHIP

YOU MAY ALSO LIKE THIS VIDEO