അഫ്ഗാനിസ്താനിലെ വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റു മരിച്ചു. അഫ്ഗാനിലെ കൊഹിസ്താന്‍ ജില്ലയിലെ വടക്ക്-കിഴക്ക് കപിസ പ്രവിശ്യയിലായിരുന്നു സംഭവം.
ഹെസവലില്വെച്ച് ഇരുചക്രവാഹനത്തില്‍ എത്തിയ ആയുധധാരി ഫ്രെഷ്ത കൊഹിസ്താനിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഫ്രെഷ്തയുടെ സഹോദരനും വെടിവെപ്പില്‍ പരുക്കേറ്റു. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമപ്രവര്ത്തകന് റഹ്മത്തുല്ല നിക്സാദും ഫ്രീ ആന്‍ഡ് ഫെയര്‍ ഇലക്ഷന് ഫോറം ഓഫ് അഫ്ഗാന് മേധാവി യൂസഫ് റഷീദും കൊല്ലപ്പെട്ടിരുന്നു. ജേര്‍ണലിസ്റ്റ് യൂണിയന് നേതാവായിരുന്ന റഹ്മത്തുല്ല, ഗസ്നി പ്രവിശ്യയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്.
English Summary : Social activist Freshtha Kohistani was shot dead
You May Also Like This Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.