March 23, 2023 Thursday

ചൈനയില്‍ നിന്ന് ശ്രീപ്രഭ പറയുന്നു ആദ്യം നാം ജീവനോടെ ഇരിക്കേണ്ടേ ബാക്കി എല്ലാം പിന്നെ

സുരേഷ് എടപ്പാള്‍
മലപ്പുറം
March 24, 2020 8:44 pm

അവരവരുടെ വീട്ടിനുള്ളില്‍ ഇരിക്കുന്നതു മാത്രമാണ് കോവിഡനെതിരെയുള്ള ഏറ്റവും ശക്തമായ പ്രതിരോധം. വീട്ടിലിരിക്കുന്നതു കൊണ്ടുണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചൊന്നും ചിന്തിക്കേണ്ട സമയമല്ലിത്. ആദ്യം നാം ജീവനോടെ ഇരിക്കേണ്ടേ ബാക്കി എല്ലാം പിന്നെ.…കോവിഡ് കൂട്ടമരണം വിതറിയ ചൈനയിലെ തന്റെ കോളജിനു സമീപത്തുള്ള സുരക്ഷിത കേന്ദ്രത്തിലിരുന്ന് മെഡിക്കല്‍വിദ്യാര്‍ത്ഥിനിയായ ശ്രീപ്രഭയുടെ വാക്കുകള്‍ പകരുന്നത് നിറയെ ആത്മവിശ്വാസം. ചൈന നേരിട്ട കോവിഡ് ദുരന്തത്തിന്റെ ദൃക്‌സാക്ഷിയായ ശ്രീപ്രഭഇപ്പോഴും ചൈനയില്‍ തുടരന്ന അവൂര്‍വ്വം ഇന്ത്യക്കാരില്‍ ഒരാളാണ് .സിപിഐ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും വണ്ടൂര്‍ ഗ്രാമപഞ്ചായത്തംഗവുമായ കെ പ്രഭാകരന്റെയും കെ ശ്രീജയുടേയും രണ്ടു പെണ്‍മക്കളില്‍ മൂത്തവളാണ് ഈ മിടുക്കി.

ചൈനയില്‍ നിന്നുള്ള ശ്രീപ്രഭയുടെ വാട്‌സാപ്പ് വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. കൊവിഡ് 19 സംബന്ധിച്ച് ചൈനയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കേരളവും ഇന്ത്യയും സ്വീകരിക്കേണ്ട അവസരപരമായ കാര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് വീഡിയോ പോസ്റ്റ്. സംസ്ഥാനസര്‍ക്കാരും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചറും മറ്റാരോഗ്യ പ്രവര്‍ത്തകരും സ്വീകരിച്ചു വരുന്ന നടപടികള്‍ക്ക് നന്ദി അറിയിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികളിലും, കരുതലിലും അഭിമാനമുണ്ടെന്നും ഇതും നമ്മള്‍ അതിജീവിക്കുമെന്നും വീഡിയോ പോസ്റ്റില്‍ പറയുന്നുണ്ട്. ചൈനയില്‍ ഏറ്റവും പ്രശസ്തവും പുരാതനവുമായ സെജിയാംഗ് യൂണിവേഴ്‌സിറ്റിയിലെ അഞ്ചാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീപ്രഭ. യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന ഹാങ്ജാവിലെ വളരെ സുരക്ഷിതമായ സ്ഥലത്തായിരുന്നു കോവിഡ് ദുരിത കാലത്ത് ശ്രീ. കൊറോണയെ അതിജീവിക്കുവാന്‍ ചൈനയിലെ അനുഭവം മാതൃകയാക്കി ജനങ്ങള്‍ നമ്മുടെ സര്‍ക്കാരും ആരോഗ്യവകുപ്പധികൃതരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ജോലിക്ക് പോകാതിരുന്നാല്‍ ചിലവ്, വാടക, വായ്പ തുടങ്ങിയവ സംബന്ധിച്ച് പ്രശ്‌നമാവുമെന്നറിയാം പക്ഷെ ജീവനുണ്ടെങ്കിലല്ലെ ഇവയൊക്കെ നടത്താന്‍ പറ്റൂ എന്നാണ് ചോദിക്കുന്നത്. അതുകൊണ്ട് ജീവന്‍ നിലനിറുത്താനുള്ള ശ്രമമാണ് ആദ്യം നടത്തേണ്ടതെന്നാണ് പോസ്റ്റില്‍ പറയുന്നത്. വീടുകളില്‍ നിന്ന്പുറത്തിറങ്ങാതിരിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, അകലം പാലിക്കുക. അഥവാ അത്യാവശ്യകാര്യത്തിന് പുറത്തിറങ്ങുകയാണെങ്കില്‍ മാസ്‌ക്ക്, ഹാന്‍ വാഷ്, സാനിറൈസ് തുടങ്ങിയ നിര്‍ബ്ബന്ധമായും ഉപയോഗിക്കുക. വീട്ടിലിരുന്ന് ജോലി ചെയ്യുകയും പുറത്തിറങ്ങാതിരിക്കുക യുമാണ് വേണ്ടതെന്നും പറയുന്നു. ചൈനയില്‍ കൊറോണറിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കൂടെ ഉണ്ടായിരുന്ന മലയാളികളടക്കമുള്ള 9 പേര്‍ ഇന്ത്യയിലേക്ക് തിരിച്ചുപോന്നു. ഇപ്പോള്‍ അവിടെ തങ്ങുന്ന ഇന്ത്യയിലെ ഏക വിദ്യാര്‍ത്ഥിനി കൂടിയാണ് ശ്രീപ്രഭ. ഈ സമയത്ത് അവിടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലടക്കം ഇടപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട് ശ്രീപ്രഭ. ശ്രീപ്രഭയുടെ ഇത്തരത്തിലുള്ള പോസ്റ്റ് 100 കണക്കിന് പേരാണ് വാട്‌സാപ്പിലും, ഫെയ്‌സ് ബുക്കിലും, മറ്റു നവമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീമണി സഹോദരിയാണ്. കഴിഞ്ഞ വര്‍ഷം അവധിക്ക് വീട്ടിലെത്തിയപ്പോള്‍ തിരൂര്‍ നടന്ന എ ഐ എസ് എഫ് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധിയായിരുന്നു ഈ പോരാളി. 2018 ലെ പ്രളായകാലത്ത് ഗ്രാമപഞ്ചായത്തംഗമായ പിതാവനൊപ്പം ദുരിതാശ്വാസക്യാമ്പുകളില്‍ സഹായമെത്തിക്കാനും ശ്രീപ്രഭ സജീവമായിരുന്നു.

Eng­lish Summary:social dis­tanc­ing help over­come corona

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.