പെണ്‍കുട്ടികളെ എങ്ങനെ കൂട്ട ബലാത്സംഗം ചെയ്യാം എന്നതടക്കം അവരെ അപമാനിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ഇൻസ്റ്റാഗ്രാം ചാറ്റ് ഗ്രൂപ്പായ ബോയിസ് ലോക്കര്‍ റൂമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ, ഗേള്‍സ് ലോക്കര്‍ റൂം എന്ന ചാറ്റ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നതായി വിവരം. സ്കൂള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളാണ് ബോയിസ് ചാറ്റ് റൂമിലുള്ളതെങ്കില്‍ അതേ പ്രായത്തിലുള്ള പെണ്‍കുട്ടികളാണ് ഗേള്‍സ് ചാറ്റ് റൂമിലുള്ളത്.
പുരുഷന്മാരുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് അവരെ ആക്ഷേപിക്കുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന ആരോപണങ്ങള്‍. ഇത്തരം പ്ലാറ്റ്ഫോമുകളില്‍ പുരുഷന്മാര്‍ക്കെതിരെ നടക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ആരെയും തുറന്നുകാട്ടാനല്ല മറിച്ച് ഇത്തരത്തില്‍ രണ്ട് മേഖലകളിലും സംഭവിക്കുന്നുവെന്ന് ജനങ്ങളെ ബോധവത്കരിക്കാനാണ് താനിത് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന്’ ഇത് പങ്കു വെച്ച സോഷ്യല്‍ മീഡിയ ഉപഭോക്താവ് അറിയിച്ചു.
ഇത്തരത്തില്‍ പെണ്‍കുട്ടികളെ അപമാനിക്കുന്ന ആണ്‍കുട്ടികളുടെ മാത്രം ഗ്രൂപ്പും ആണ്‍കുട്ടികളെ അപമാനിക്കുന്ന പെണ്‍കുട്ടികളുടെ ഗ്രൂപ്പും ഉണ്ടെന്നും വിവിധ പ്രൊഫൈലുകള്‍ വ്യക്തമാക്കുന്നുണ്ട്.
Whether it’s #boyslockeroom or #Girlslockeroom, such behaviour of both boys and girls is not right but something which has gone horribly wrong in our country is the feminists idea of equality.
Not everyone can understand what this means though. https://t.co/Wqruu95G25— Amit Lakhani (@TheAmitLakhani) May 5, 2020
എന്നാല്‍ ഇത്തരം ഗ്രൂപ്പുകളെക്കുറിച്ച് ആരോപണം ഉയരുന്നുണ്ടെങ്കിലും പൊലിസ് അന്വേഷക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആക്ഷേപം.
എന്നാല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ബോയിസ് ലോക്കര്‍ റൂമില്‍ അംഗമായ 15 കാരനെ ചൊവ്വാഴ്ച പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഡല്‍ഹി സൈബര്‍ സെല്‍ ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. ഐടി വകുപ്പിലെ വിവിധ സെക്ഷനുകള്‍ ഉള്‍പ്പെടുത്തിയാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സൗത്ത് ഡല്‍ഹിയിലും നോയിഡയിലുമുള്ള അഞ്ച് പ്രമുഖ സ്‌കൂളുകളിലെ കൗമാരക്കാരായ 20 വിദ്യാര്‍ത്ഥികളാണ് ബോയ്‌സ് ലോക്കര്‍ റൂം പേജിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അല്ലാതെ ഏതാനും കോളജ് വിദ്യാര്‍ത്ഥികളും ഗ്രൂപ്പിലുണ്ടായിരുന്നു. കുറ്റക്കാരെ എത്രയും വേഗം പിടികൂടി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാളും രംഗത്തെത്തിയിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.