‘എങ്ങനെ ബലാത്സംഗം ചെയ്യാം?’ ഇൻസ്റ്റാഗ്രാമിലെ ബോയിസ് ലോക്കര്‍ റൂമില്‍ ‘ലോക്കായി’ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍; ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ

ഡല്‍ഹി

ന്യൂഡല്‍ഹി

Posted on May 04, 2020, 6:42 pm

സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോം വഴി പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും ബോയ്‌സ് ലോക്കര്‍ റൂം എന്ന അക്കൗണ്ടുകളിലൂടെയാണ് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അധിക്ഷേപം.

സഹപാഠികള്‍ അടക്കമുള്ളവരുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അവരെ എങ്ങനെ ബലാത്സംഗം ചെയ്യാം എന്നതടക്കം ഈ രഹസ്യ ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നതായാണ് ഡല്‍ഹിയിലെ ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ സഹപാഠികളടക്കം ഉള്‍പ്പെട്ട കൗമാരക്കാരുടെ വൈകൃതങ്ങള്‍ ട്വിറ്ററിലൂടെയാണ് പെണ്‍കുട്ടി പുറത്ത് വിട്ടത്.

ഇൻസ്റ്റാഗ്രാമിലും സ്നാപ് ചാറ്റിലും സജീവമായ 17–18 വയസ് പ്രായമുള്ള ആണ്‍കുട്ടികളാണ് ഈ ഗ്രൂപ്പുകളിലെ അംഗങ്ങള്‍. പെണ്‍കുട്ടികളെ അശ്ലീലചിത്രങ്ങളിലൂടെ അപമാനിക്കുന്നത് ഇവരുടെ സ്ഥിരം വിനോദമാണെന്നും പെണ്‍കുട്ടി പറയുന്നു.

സൗത്ത് ഡല്‍ഹിയിലെ 17–18 വയസുള്ള യുവാക്കളുടെ സംഘം  ‘ബോയിസ് ലോക്കര്‍ റൂം’ എന്നാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ്ചാറ്റ് റൂമായ ഇതിന്‍റെ പേര്. ഇതില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. എന്‍റെ സ്കൂളിലെ രണ്ട് ആണ്‍കുട്ടികള്‍ ഈ ഗ്രൂപ്പിലുണ്ട്.

ഞാനും എന്‍റെ സുഹൃത്തും ഇത് കണ്ടെത്തിയതോടെ തന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്നടക്കം നീക്കം ചെയ്തെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടയുടെ ട്വീറ്റ് വിവാദമായതോടെ ഡല്‍ഹി പൊലീസ് അന്വേഷണം നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.

you may also like this video;