നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കീഴടക്കിയ നടിയാണ് ഭാമ. ശാലീനത്വം തുളുമ്പുന്ന മുഖശ്രീയോടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഭാമ ഇപ്പോൾ കൂടുതലും അന്യ ഭാഷ ചിത്രങ്ങളിൽ ആണ് അഭിനയിക്കുന്നത്, മലയാളത്തിൽ അവസാനമായി അഭിനയിച്ചത് രണ്ടായിരത്തി പതിനാറിൽ ആണ്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താരം തന്റെ വിവാഹ വാർത്ത പുറത്തുവിട്ടത്. വിവാഹ നിശ്ചയ ഫോട്ടോസും, വിവാഹത്തോടനുബന്ധിച്ചു നടത്തിയ മെഹന്തി ചടങ്ങുകളുടെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കോട്ടയത്ത് വെച്ചായിരുന്നു വിവാഹം നടന്നത്, വിവാഹ ചടങ്ങിൽ മലയത്തിലെ ഒരുപാടു നടി നടന്മാരും പങ്കെടുത്തിരുന്നു. മാധ്യമങ്ങൾക്കു വിവാഹത്തിനു പ്രേവേശനം ഇല്ലായിരുന്നു, സിനിമ രംഗത്തെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് .ഗോൾഡൻ റെഡ് കളറിലെ സാരിയിൽ ഗോൾഡ് ഒക്കെ അണിഞ്ഞ് അതിവ സുന്ദരിയായിട്ടാണ് ഭാമ പന്തലിൽ എത്തിയത്. രാജേന്ദ്രകുറുപ്പിന്റെയും ഷൈലജയുടെയും മകൾ ആണ് ഭാമ, ബിസിനസുകാരനായ അരുൺ ജഗദീഷാണ് ഭാമയെ വിവാഹം കഴിച്ചത് കാനഡയിൽ ആണ് അരുണിന്റെ താമസം, ഭാമയ്ക് നാടാണ് കൂടുതൽ ഇഷ്ടം അതുകൊണ്ടു കൊച്ചിയിൽ സെറ്റിൽ ചെയ്യാനാണ് ഇരുവരുടെയും തീരുമാനം.
വിവാഹ ചിത്രങ്ങൾ വൈറലായതോടെ വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഭാമയുടെ വിവാഹ മേക്കപ്പിനാണ് സോഷ്യൽ മീഡിയയുടെ വിമർശനം.
English summary: Social media criticise actress Bhama’s wedding makeover
You may also like this video