March 24, 2023 Friday

Related news

March 17, 2023
February 13, 2023
February 13, 2023
January 30, 2023
January 28, 2023
January 23, 2023
January 17, 2023
January 8, 2023
January 5, 2023
December 9, 2022

ഏഴ് മാസങ്ങൾക്കുശേഷം ജമ്മു കശ്മീരിൽ സമൂഹമാധ്യമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു

Janayugom Webdesk
ശ്രീനഗർ
March 4, 2020 5:52 pm

നീണ്ട ഏഴ് മാസങ്ങൾക്കുശേഷം ജമ്മു കശ്മീരിൽ സമൂഹമാധ്യമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനമാണ് ജമ്മു കശ്മീർ ഭരണകൂടം പിൻവലിച്ചത്. കശ്മീരിലെ നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ച ശേഷമാണ് നടപടി. അതേസമയം, 2ജി വേഗതയിലാകും കേന്ദ്ര ഭരണപ്രദേശത്തെ ജനങ്ങൾക്ക് ഇന്റർനെറ്റ് തൽക്കാലം ലഭ്യമാകുക. പ്രീ പെയ്ഡ് ഫോണുകളിൽ ലഭിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് അഞ്ച് മുതലാണ് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സംവിധാനം റദ്ദ് ചെയ്തിരുന്നത്. എന്നാൽ ലാൻഡ്​ ലൈൻ, പോസ്റ്റ്​ പെയ്​ഡ്​ മൊബൈൽ സേവനം, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രി, ടൂറിസവുമായി ബന്ധപ്പെട്ട മേഖലകളിലും ഇന്റർനെറ്റ്​ ജനുവരി മുതൽ പുനഃസ്ഥാപിച്ചിരുന്നു.

ജമ്മു, സംബ, കത്വ, ഉദ്ദംപൂർ തുടങ്ങിയ ജില്ലകളിലാണ് 2 ജി സംവിധാനം ലഭ്യമാക്കിയിരുന്നത്. ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിച്ചതോടെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന് വിലയിരുത്തിയ ശേഷമെ മറ്റ് സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്ന കാര്യം തീരുമാനിക്കുവെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry; Social media curbs removed in J&K after 7 months

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.