Web Desk

പ്യോങ്യാങ്

June 09, 2021, 9:06 pm

കിമ്മിന്റെ ശരീരഭാരം കുറഞ്ഞത് ചര്‍ച്ചചെയ്ത് സോഷ്യല്‍ മീഡിയ

Janayugom Online

വാര്‍ത്താമാധ്യമങ്ങളില്‍ വളരെ അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സോഷ്യല്‍ മീഡിയയുടേയും വാര്‍ത്താ മാധ്യമങ്ങളുടേയും ഊഹാപോഹങ്ങളുടെ സ്ഥിരം ഇരയാണ്. ഇപ്പോള്‍ ഉന്നിന്റെ ശരീരഭാരം കുറഞ്ഞിരിക്കുന്നതാണ് ചര്‍ച്ചവിഷയം. ഏറെമാസങ്ങളായി പൊതുവേദികളില്‍ നിന്ന് മാറി നിന്ന ഉന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ ശരീരഭാരം കുറഞ്ഞിരിക്കുന്നത് ഗുരുതരമായ എന്തോ അസുഖത്തിന്റെ ലക്ഷണമാകാമെന്നതാണ് ചര്‍ച്ചയിലെ പ്രധാന പോയിന്റ്.
ദക്ഷിണകൊറിയന്‍ മീഡിയാ ഹൗസായ യൊന്‍ഹാപിന്റെ വിശദീകരണത്തില്‍ ഉന്‍ ഇടതുകൈയില്‍ കെട്ടുന്ന വാച്ച് കൂടുതല്‍ മുറുക്കിയതായും കൈവണ്ണം കുറഞ്ഞതായും അവകാശപ്പെടുന്നു. 

തുടര്‍ച്ചയായ പുകവലി, തെറ്റായ ജീവിതശൈലി എന്നിവയുമാകാം ഉന്നിന്റെ ഭാരക്കുറവിന് പിന്നിലെന്ന് മറ്റു ചില ഊഹാപോഹങ്ങള്‍ പറയുന്നു. അദ്ദേഹത്തിന്റെ പിതാവ് കിം ജോങ് ഇല്‍ 2011ല്‍ ഹൃദയാഘാധത്തെ തുടര്‍ന്നാണ് മരിച്ചത്. ഇടയ്ക്ക് മാസങ്ങളോളം പൊതുവേദികളില്‍ നിന്ന് ഉന്‍ മാറി നിന്നപ്പോള്‍, സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും മരിച്ചുപോയെന്നും വരെയുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഉന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് പകരക്കാരനാണെന്നു വരെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.
eng­lish sum­ma­ry; Social media dis­cussing Kim’s weight loss
you may also like this video;