28 March 2024, Thursday

Related news

March 27, 2024
March 5, 2024
March 3, 2024
March 1, 2024
February 6, 2024
February 3, 2024
January 21, 2024
January 2, 2024
November 14, 2023
November 1, 2023

വീണ്ടും പണിമുടക്കി ഫേസ്ബുക്കും ‚വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമും; വിശദീകരണവുമായ് ഫേസ്ബുക്

Janayugom Webdesk
October 9, 2021 11:06 am

സൈബർ ലോകത്തെ വീണ്ടും മുൾമുനയിൽ നിർത്തി ഇൻസ്റ്റാഗ്രാം, മെസഞ്ചർ ആപ്പുകൾ വീണ്ടും പണിമുടക്കി. വെള്ളിയാഴ്ച രാത്രി രണ്ട് മണിക്കൂറോളമാണ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക് മെസഞ്ചർ എന്നിവയുടെ പ്രവർത്തനം തടസപ്പെട്ടത്.

ഇൻസ്റ്റാഗ്രാം, മെസഞ്ചർ പ്രവർത്തനം തടസപ്പെട്ടതിന് അധികൃതർ മാപ്പു പറഞ്ഞു. ‘കഴിഞ്ഞ രണ്ടു മണിക്കൂറുകളായി ഞങ്ങളുടെ ആപ്പുകളുടെ സേവനം ലഭ്യമാകാതിരുന്നവരോട് ആത്മാർഥമായും ക്ഷമ പറയുന്നു. പ്രശ്നം പരിഹരിച്ചിരിക്കുന്നു. ഇനിമുതൽ ഇവയുടെ സേവനം നിങ്ങൾക്ക് ലഭിക്കും’- അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച അർധരാത്രിയോടെ ഫേസ്ബുക് മെസഞ്ചറിൽ സന്ദേശങ്ങളയക്കാനും ഇൻസ്റ്റഗ്രാം ലോഡ് ചെയ്യാനും ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. തുടർന്ന് ആളുകൾ ഫേസ്ബുക്കിനെതിരെ മീമുകളും ട്രോളുകളുമായി ട്വിറ്ററിലെത്തി.
‘ഫേസ് ബുക് ആഴ്ചയിൽ മൂന്നുദിവസം മാത്രമേ ജോലി ചെയ്യുന്നുള്ളൂ. തിങ്കളും വെള്ളിയും അടച്ചിടാൻ തീരുമാനിച്ചിരിക്കകുയാണോ?’ എന്ന് ഒരാൾ ചോദിച്ചു. 

അതേസമയം, ഇൻസ്റ്റഗ്രാം അധികൃതർ ഉപയോക്താക്കൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തങ്ങൾ തിരിച്ചെത്തിയതായി അറിയിച്ചത്. ‘നിങ്ങളുടെ ക്ഷമക്കും ഈയാഴ്ചയിലെ എല്ലാ മീമുകൾക്കും നന്ദി പറ‍യുന്നു.’ ഇൻസ്റ്റഗ്രാം അറിയിച്ചു.
സൈബർ ലോകത്തെയാകെ മുൾമുനയിൽ നിർത്തി തിങ്കളാഴ്ച രാത്രി മണിക്കൂറുകളാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ പണിമുടക്കിയത്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം പ്രവർത്തനം പൂർണമായും തടസപ്പെട്ടതോടെ മൂന്ന്‌ പ്ലാറ്റ്ഫോമിലും കൂടെ ദശലക്ഷക്കണക്
Eng­lish Summary;social media down for hours again
You May Also Like This Video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.