August 10, 2022 Wednesday

പോസ്റ്റ്‌ മോർട്ടം ചെയ്ത ഡോക്ടറും അന്വേഷിക്കാൻ വന്ന പോലീസുകാരും വരെ പൊട്ടിക്കരഞ്ഞു, എന്താ കാര്യമെന്നറിയാമോ?

Janayugom Webdesk
February 12, 2020 6:34 pm

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പാണ്‌ ഈ വാർത്തയ്ക്ക്‌ ആധാരം. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം. ആരാണ്‌ എഴുതിയതെന്നോ എന്നാണ്‌ എഴുതിയതെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.

കോഴിക്കോട്‌ അതിഥി എസ്‌ നമ്പൂതിരി എന്ന 7 വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ നമ്പൂരിയും രണ്ടാനമ്മയും ചേർന്ന്‌ നിരന്തരം മർദ്ധിച്ച്‌ ശരീരം മുഴുക്കെ പഴുപ്പിച്ചു കൊണ്ടിരുന്നു. തുടരെയുള്ള മർദ്ദനത്തിൽ ആ കൊച്ചിന്റെ മുൻപല്ല്‌ അടർന്ന്‌ പോയിരുന്നു. ഒടുക്കം അച്ഛന്റെ ചവിട്ടേറ്റ്‌ തെറിച്ച്‌ ഭിത്തിയിൽ അടിച്ച്‌ വീണ്‌ അവൾ മ രിച്ചു. ഡോക്ടർമാരുടെ കരുതൽ കൊണ്ട്‌ സംഭവം പുറം ലേകമറിഞ്ഞു. പോ സ്റ്റ്മോട്ടം ചെയ്ത ഡോക്ടർ ആദ്യമായി മോർ ച്ചറിയിൽ നിന്ന്‌ പൊട്ടിക്കരഞ്ഞു പോയി.

കാരണം ആ പെൺകുട്ടി മ രിക്കുമ്പോൾ അവളുടെ കുഞ്ഞ്‌ ആമാശയത്തിൽ 7 ദിവസം മുൻപ്‌ അഞ്ചു വയസ്സുകാരനായ അനുജൻ പറമ്പിൽ നിന്നും പെറുക്കി ക്കൊണ്ടു വന്ന്‌ കൊടുത്ത ഒരു പച്ച മാങ്ങയുടെ അംശം മാത്രമാണുണ്ടായതത്രെ. ജന്മം കൊടുത്ത ആ അച്ഛനും ജന്മം കൊടുക്കാത്ത അമ്മയും ഇന്ന്‌ നമ്മുടെ ചിലവിൽ മട്ടനിറച്ചിയും, ചപ്പാത്തിയും കഴിച്ച്‌ സുഭിക്ഷമായി കഴിയുന്നു.

കട്ടപ്പനയിലെ ഷെഫീഖ്‌ എന്ന അഞ്ചു വയസ്സുകാരന്റെ ദേഹത്ത്‌ പ്ലാസ്റ്റിക്‌ വരെ ഉരുക്കിയൊഴിച്ച്‌ ക്രൂ രമായി പീ ഡി പ്പിച്ചു. പോലീസ്‌ വീട്‌ പരിശോധിച്ചപ്പോൾ ഒരു അഞ്ചു വയസ്സുകാരനെ തല്ലാൻ കരുതി വച്ചിരുന്ന ഇരുമ്പ്‌ വടിയും ചൂരലുകളും പ്ലാസ്റ്റിക്‌ വയറുകളും കണ്ട്‌ ലോക്കപ്പ്‌ മർദ്ദനത്തിന്‌ കുപ്ര സിദ്ധിയാർജിച്ച പോലീസുകാര്‌ പോലും കരഞ്ഞ്‌ പോയി. അവരും നമ്മുടെ ചിലവിൽ സുഭിക്ഷമായി ജീവിക്കുന്നു.

കൈയെത്തും ദൂരത്ത്‌ മാഞ്ഞാലിയിൽ ഒരു 12 വയസ്സുള്ള ആസ്മ രോഗിയായ പെൺകുട്ടിയെ രണ്ടാനുമ്മയും വാപ്പയും ചേർന്ന്‌ കൊ ന്നു. ഇരട്ട കുട്ടികളായ പെൺകുട്ടികളുടെ ഉമ്മക്ക്‌ മാന സീക രോഗം പറഞ്ഞ്‌ ഉപേക്ഷിച്ച്‌ രണ്ടാനമ്മയെ വാപ്പ സമ്മാനിച്ചതാണ്‌. രോഗിയായ അവളുടെ ചുമക്കുന്ന ശബ്ദം രണ്ടാനുമ്മക്ക്‌ അസ്വസ്ഥതയുണ്ടാക്കി എന്ന കാരണത്താൽ കോരിച്ചൊരിയുന്ന മഴയത്ത്‌ വീടിന്റെ മുറ്റത്തെ ടെറസിനടിയിൽ ഷെഡ്‌ കെട്ടി പാർപ്പിച്ചു. രോഗം മൂർഛിച്ച്‌ ചാലാക്ക മെഡിക്കൽ കോളേജിൽ കുട്ടി മരി ച്ചു. 7 കേസുകളിൽ പ്രതിയായ ഒരുത്തന്റെ എട്ടാമത്തെ കേസ്‌.

ഈ രാജ്യത്തെ നിയ മത്തെ അർഹിക്കുന്ന അവജ്ഞയോടെ കാർക്കിച്ച്‌ തുപ്പിക്കൊണ്ട്‌ എഴുതട്ടെ. ഉറങ്ങിക്കിടന്ന കുഞ്ഞിനെ അർദ്ധരാത്രി വിളിച്ചുണർത്തി, അവൻ മനസാ വാചാ അറിയാത്ത കുറ്റത്തിന്‌ സ്വന്തം അമ്മയും സുഹൃത്തും ചേർന്ന്‌ വിചാരണ നടത്തി കൊ ന്നു. ഈ പത്തുദിവസവും അവനുചുറ്റും നടന്ന്‌, അവനെ ഈ ലോകത്തിന്റെ ഭീ ക രത പറഞ്ഞു മനസ്സിലാക്കി അവനു ജന്മം നൽകിയ അച്ഛൻ അദ്ദേഹത്തിന്റെ ലോകത്തേക്ക്‌ ആ പൊന്നുമോനെ കൂട്ടികൊണ്ട്‌ പോയി. ഒരു പക്ഷെ തന്നെ കൊ ന്നതും അവരാണെന്ന്‌ ആ കരുന്നിനെ അച്ഛൻ ബോധ്യപ്പെടുത്തിയിരിക്കാം. കേരളം പ്രാർത്ഥിച്ചത്രേ. അവൻ മടങ്ങി വരാൻ ഞാൻ പ്രാർത്ഥിച്ചിട്ടില്ല. അങ്ങനെ പ്രാർത്ഥിച്ച്‌ മടക്കി കൊണ്ട്‌ വന്ന കട്ടപ്പനയിലെ ഷെഫീഖ്‌ ഇന്നും ബുദ്ധിമാന്ദ്യം സംഭവിച്ച്‌ വ്യക്തമായി സംസാരിക്കാൻ പോലും കഴിയാതെ ജീവച്ഛവമായി ജീവിച്ചിരിക്കുന്നു. സർക്കാർ അവനു വേണ്ടി ഒരു കോടിയിലധികം ചിലവഴിച്ചു. അവനെ ഈ അവസ്ഥയിലാക്കിയ വാപ്പയും ഉമ്മയും നമ്മുടെ ചിലവിൽ ഇന്നും ഭദ്രമാണ്‌.

ഇനി അരുൺ കുമാറിന്റെ ഒൻപതാമത്തെ കേ സിനായി നമുക്ക്‌ കാത്തിരിക്കാം. രണ്ടാനമ്മയോ, രണ്ടാനച്ഛനോ വളർത്തുന്ന മക്കളെ മൂന്നു മാസത്തിലൊരിക്കലെങ്കിലും ചെയിൽഡ്‌ ലൈനിൽ കൗൺസിലിങ്ങിന്‌ കൊണ്ടുവരണമെന്ന കർശ്ശന നിയമം വന്നാൽ ഒരു പരിധിവരെ കുട്ടികളനുഭവിക്കുന്ന വേദനകൾക്ക്‌ പരിഹാരമുണ്ടായേക്കാം. ഇവന്മാരെ ഇറക്കാൻ വേണ്ടി കറുത്ത കോട്ടും കെട്ടി വരുന്ന വക്കീലന്മാർ ഈ നാടിനു ശാപം.

കടപ്പാട്‌ (സോഷ്യൽ മീഡിയ)

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.