Web Desk

കോട്ടയം

June 20, 2020, 12:50 pm

യുവാവുമായുള്ള യുവതിയുടെ രഹസ്യ ചാറ്റ് വീട്ടുകാർ കയ്യോടെ പൊക്കിയപ്പോൾ; യുവാവ് പീഡന കേസിൽ അറസ്റ്റിൽ

Janayugom Online

ചാറ്റിംഗ് അതിരുവിട്ടു കൂട്ടികൊണ്ടു പോയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി ഒടുവിൽ യുവാവ് പീഡന കേസിൽ അറസ്റ്റിൽ. രാവും പകലും യുവാവുമായി ചാറ്റ് ചെയ്ത പതിനേഴ് വയസുകാരിയെ വീട്ടുകാർ കൈയോടെ പിടിച്ച് വഴക്ക് പറഞ്ഞതോടെയാണ് സംഭവത്തിന്റെ തുടക്കം. മാതാപിതാക്കൾ തന്നെ വഴക്കു പറഞ്ഞുവെന്നും കൂട്ടി കൊണ്ടുപോയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നതായതോടെ ഇടുക്കി സ്വദേശിയായ യുവാവ് ബസില്ലാതിരുന്നതിനാൽ കാർ വിളിച്ച് തിരുവനന്തപുരത്ത് എത്തി. ശേഷം പെൺകുട്ടിയുമായി ഇടുക്കി മുരിക്കാശേരിയിയ്ക്കു പോവുകയും ചെയ്തു. ഒരു മാസം മുൻപാണ് സംഭവം. പെൺകുട്ടിയെ സ്വീകരിക്കാൻ താല്പര്യ കുറവ് ഉണ്ടായിരുന്നുവെങ്കിലും യുവാവിന്റെ വീട്ടുകാർ പെൺകുട്ടിയെ വീട്ടിൽ കയറ്റുകയും ചെയ്തു.

പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതോടെ കളി കാര്യമായി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ മുരിക്കാശേരി പൊലീസ് യുവാവിനെ പൊക്കി. പൊലീസ് ചോദ്യംചെയ്യലിലാണ് പെൺകുട്ടി പീഡനത്തിന് വിധേയമായതായി മനസിലായത്. പോക്സോ നിയമപ്രകാരം കേസ് എടുത്ത് മുരിക്കാശേരി സി. ഐ സലിൻ ലൂയിസ് കേസ് എടുത്തു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പെൺകുട്ടിയുടെ കൂട്ടുകാരിയാണ് ആറു മാസം മുൻപ് ഫേസ്ബുക്കിലൂടെ യുവാവുമായി പരിചയപ്പെട്ടത്. തുടർന്ന് 17കാരിയെ കൂട്ടുകാരി യുവാവിന് പരിചയപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ചാറ്റിംഗ് അതിരുവിട്ടത്.

you may also like this video