പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും മുഴങ്ങി കേട്ട ആസാദി മുദ്രാവാക്യം രാജ്യദ്രോഹമാണെന്ന് പറഞ്ഞ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് എതിരെ സോഷ്യൽ മീഡിയ. ആദിത്യനാഥിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ആസാദി മുദ്രാവാക്യം എഴുതിയാണ് വിമർശകർ രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നവരിൽ കൂടുതലും മലയാളികളാണ്.
കാൺപൂരിൽ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. ആസാദി മുദ്രാവാക്യം വിളിക്കുന്നവരെല്ലാം രാജ്യദ്രോഹികൾ ആണെന്നും അവർക്ക് എതിരെ സർക്കാർ നടപടി സ്വീകരിക്കും എന്നുമായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന. ‘ആസാദി’ മുദ്രാവാക്യം മുഴക്കുന്നത് സ്വീകാര്യമല്ല. ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ആരെയും അനുവദിക്കില്ല.- ആദിത്യനാഥ് പറഞ്ഞു.
ജെഎൻയൂവിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലാണ് ആദ്യമായി ആസാദി വിളികൾ മുഴങ്ങി കേട്ടത്. പൗരത്വ നിയമത്തിന് എതിരെ രാജ്യമെമ്പാടും നടക്കുന്ന സമരങ്ങളുടെ പൊതു മുദ്ര്യവാക്യമായി ആസാദി മാറി.
English summary: Social media response to the yogi’s comment on Azadhi
YOU MAY ALSO LIKE THIS VIDEO