Web Desk

ന്യൂഡല്‍ഹി

February 20, 2021, 3:30 pm

അർജുനെ ‘താങ്ങുവിലയ്ക്ക് ’ മുംബെെ എടുത്തില്ലേ; കര്‍ഷകരും ഇതാണ് പറയുന്നത്, സോഷ്യല്‍ മീഡിയ സച്ചിന്‍ ടെണ്ടുല്‍ക്കറെ രാഷ്ട്രീയം പഠിപ്പിക്കുന്നു

Janayugom Online

ഐപിഎല്‍ പതിനാലാം സീസണിലെ താരലേലത്തിന് പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ രാഷ്ട്രീയം പഠിപ്പിച്ച് സോഷ്യല്‍ മീഡിയ. സച്ചിന്റെ മകനും യുവ ക്രിക്കറ്ററുമായ അർജുൻ ടെൻഡുൽക്കറെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബെെ ലേലത്തില്‍ വാങ്ങിയിരുന്നു. അടിസ്ഥാന വിലയ്ക്ക് (താങ്ങുവില) വേണ്ടിയാണ് രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് സരച്ചിന്‍ മനസിലാക്കണമെന്നും സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പുകള്‍ വരുന്നു. കളിക്കാരുടെ താരമൂല്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് മിനിമം ലേല തുക നിശ്ചയിക്കുന്നത്. ഫ്രാഞ്ചൈസികള്‍ കളിക്കാരെ കുറഞ്ഞ വിലയ്ക്ക് ടീമിലെടുക്കുന്നത് അടിസ്ഥാന വില തടയും.

സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് വിദേശ സെലിബ്രറ്റികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇത് പ്രതിരോധിക്കുന്നതിന് വേണ്ടി നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികളും കായിക താരങ്ങളും രംഗത്ത് വന്നു. ഇതില്‍ പ്രധാനി സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. സച്ചിന്റെ ട്വീറ്റിന് വലിയ വിമര്‍ശനങ്ങളാണ് വന്നത്. ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാമെന്നുമാണ് സച്ചിന്‍ കുറിച്ചത്.

മാസങ്ങളായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരുടെയും പ്രധാന ആവശ്യം താങ്ങുവിലയുമായി ബന്ധപ്പെട്ടതാണ്. കര്‍ഷകര്‍ക്ക് അര്‍ഹമായ വില നിഷേധിക്കുന്നത് തടയിടാന്‍ താങ്ങുവിലയ്ക്ക് കഴിയും. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം ഏറ്റവും ആഘാതമേല്‍ക്കാന്‍ പോകുന്നത് താങ്ങുവിലയ്ക്കും കര്‍ഷകരുടെ വിപണിക്കുമാണ്. 

സച്ചിന്റെ മകനെന്ന പരിഗണനയില്‍ മുംബൈ ഇന്ത്യൻസ് അർജുൻ ടെൻഡുൽക്കറെ ലേലത്തിൽ എടുക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്ന് അർജുൻ ഒഴിവാക്കപ്പെട്ടത് വലിയ തിരിച്ചടിയാണെങ്കിലും ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസ് അർജുനെ കെെവിട്ടില്ല

Eng­lish sum­ma­ry: social media teach­ing pol­i­tics to sachin
You may also like this video: