Web Desk

തിരുവനന്തപുരം

May 04, 2021, 12:30 pm

‘എല്ലാ മണ്ഡലങ്ങളിലും ഓടി നടന്ന് തോല്‍പ്പിക്കാനാകുമോ സക്കീര്‍ ഭായിക്ക്?, ബട്ട് ഐ ക്യാന്‍’; പിഷാരടിയെ ട്രോളി സോഷ്യല്‍ മീഡിയ

Janayugom Online

നിയമസഭ തെരഞ്ഞെടുപ്പില്‍ സിനിമാ താരം പിഷാരടി പ്രചരണത്തിന് എത്തിയ എല്ലാ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്ന് ട്രോള്‍. ബാലുശ്ശേരി, തിരുവനന്തപുരം, അരുവിക്കര, തൃത്താല, താനൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് പിഷാരടി പ്രചരണത്തിനായി എത്തിയത്. ഇവിടങ്ങളില്‍ എല്ലാം തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളില്‍ മാന്‍ഡ്രേക്കായി പിഷാരാടി മാറി. സംവിധായകന്‍ എംഎ നിഷാദ് ഉള്‍പ്പെടെയുള്ളവര്‍ ട്രോള്‍ പങ്കുവെച്ചിട്ടുണ്ട്.

സുഹൃത്തും ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മ്മജന്റെ പ്രചരണത്തില്‍ പിഷാരടി പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ചെന്നിത്തലയുടെ കേരളയാത്രയിലും പിഷാരടി ഭാഗമായിരുന്നു. വി എസ് ശിവകുമാര്‍, ശബരീനാഥ്, പി കെ ഫിറോസ്, വി ടി ബല്‍റാം, കെഎന്‍എ ഖാദര്‍ എന്നിവര്‍ക്ക് വേണ്ടിയും പിഷാരടി വോട്ട് അഭ്യര്‍ത്ഥന നടത്തി. അരുവിക്കരയില്‍ അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്. കെ സ് ശബരിനാഥനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്‍ പരാജയപ്പെടുത്തി. ‘എല്ലാ മണ്ഡലങ്ങളിലും ഓടി നടന്ന് തോല്‍പ്പിക്കാനാകുമോ സക്കീര്‍ ഭായിക്ക്?, ബട്ട് ഐ ക്യാന്‍ എന്നാണ് പോസ്റ്റുകളിലെ തലക്കെട്ട്.

 

 

അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം അലയടിച്ചെന്ന് ഉറപ്പിക്കുന്നതാണ് ജനവിധി. മലപ്പുറം ജില്ലയിലെ മുസ്‌ലിംലീഗ് തട്ടകങ്ങളില്‍ എല്‍ഡിഎഫ് നടത്തിയ മുന്നേറ്റം യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്നു. യുഡിഎഫിന് ബിജെപി, വെല്‍ഫയര്‍, എസ്ഡിപിഐ പാര്‍ട്ടികളുടെ പരസ്യമായ സഹായമുണ്ടായിട്ടും ജില്ലയിലെ 16 സീറ്റുകളില്‍ നാലെണ്ണത്തില്‍ വിജയിക്കാനും മറ്റിടങ്ങളില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താനും എല്‍ഡിഎഫിന് സാധിച്ചു.

Eng­lish sum­ma­ry: social media trolls Ramesh Pisharadi
You may also like this video: