‘കത്തിക്കേണ്ടവർക്ക്,കത്തിക്കാം,കത്തിച്ചാൽ കത്തും..കത്തിച്ചില്ലെങ്കിൽ കത്തൂല്ല..’ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

Web Desk
Posted on April 05, 2020, 4:16 pm

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത ദീപം തെളിക്കലിനെ കുറിച്ചുള്ള പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളില്‍. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംവിധായകൻ എംഎ നിഷാദ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

ഞായറാഴ്ച രാത്രി ഒന്‍പതുമണിയ്ക്ക് ഒമ്പത് മിനിറ്റ് നേരത്തേയ്ക്കാണ് വിളക്ക് തെളിക്കാൻ മോഡി ആഹ്വാനം ചെയ്തത്. മണ്‍വിളക്കുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച്‌, മൊബൈല്‍ ഫ്ലാഷ് ലൈറ്റ് എന്നിവ തെളിയിക്കാനാണ് പ്രധാന മന്ത്രി വീഡിയോയിലൂടെ പറഞ്ഞത്. വീട്ടിലെ ബാല്‍ക്കണിയിലോ വാതിലിലോ നിന്നു വേണം വെളിച്ചം തെളിക്കാനെന്നും മോഡി പറഞ്ഞു.

അതേസമയം, രാജ്യം മുഴുവന്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കുന്നത് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഗ്രിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്ന് ഊര്‍ജ്ജവകുപ്പ് മന്ത്രി കൂടിയായിരുന്ന ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു. ഇതേ ആശങ്കയാണ് വിദഗ്ധരെല്ലാം പങ്കുവയ്ക്കുന്നത്. ഒരേ സമയം ലൈറ്റുകള്‍ ഒരുമിച്ച് നിര്‍ത്തുന്നത് ഉപഭോഗത്തിലും വിതരണത്തിലും വലിയ വ്യത്യാസത്തിന് ഇടയാക്കും. പിന്നീട് ഇത് പുനഃക്രമീകരിക്കാൻ വേണ്ടി 12 മുതല്‍ 16 മണിക്കൂര്‍ വരെ സമയം വേണ്ടിവരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കത്തിക്കേണ്ടവർക്ക്,കത്തിക്കാം,കത്തിച്ചാൽ കത്തും..കത്തിച്ചില്ലെങ്കിൽ കത്തൂല്ല..കത്തിച്ചാലും കത്തിച്ചില്ലേലും കൊറോണ ചാവുമെന്നും ഞങ്ങ പറഞ്ഞില്ല..
പിന്നെ ഇതൊക്കെ പ്രതീകാത്മ വിഡ്ഡിത്തരമാണെന്ന് ചിലർ പറയുന്നു..
എന്തിനാ അങ്ങനെ പറയുന്നേ കഷ്ടമുണ്ട് കേട്ടോ..ഇതിലിപ്പം എന്തിനാ യുക്തി ബോധം..
യുക്തി ബോധം ഒട്ടും പാടില്ലാന്നാ എന്റ്റെ അഭിപ്രായം..അല്ലെങ്കിലും യുക്തി പുഴുങ്ങി തിന്നാനുളളതാ…ആരെങ്കിലും നല്ല കാര്യം പറഞ്ഞാൽ അപ്പോൾ വരും നിലപാടില്ലാത്തവൻ,നട്ടെല്ലില്ലാത്തവൻ എന്നൊക്കെ വിളിച്ച് കൊണ്ട്..മോശമാണ് കേട്ടോ..അല്ലെങ്കിലും ഈ നിലപാടെന്തിനാ വീട്ടിലെ ഷോകേസിൽ വെക്കാനോ ? പത്മഭൂഷണനൊന്നുമല്ലല്ലോ ഷോക്കേസിൽ വെക്കാൻ.…എന്നിട്ട് അവസരവാദീന്ന് വിളിക്കാനല്ലേ ?.Very bad and soo sad..പിന്നെ വെളിച്ചം ദുഖമാണുണ്ണി ‚തമസ്സല്ലോ സുഖപ്രദം എന്നാരോ പറഞ്ഞിട്ടുണ്ട്..
വെളിച്ചം കൂടുമ്പോൾ,ഇരുട്ട് കുറയും,അതേ പോലെ ഇരുട്ട് കൂടുമ്പോൾ വെളിച്ചം കുറയും..അത് വലിയ ഒരു കുറവല്ല…കേന്ദ്ര ഗ്രിഡിൽ നിന്ന് വെളിച്ചം കുറയുകയോ കുറച്ച് ദിവസം ഇല്ലാതാകുകയോ ചെയ്താലും,അത് നമ്മളേ ബാധിക്കില്ല…സംശയമുണ്ടെങ്കിൽ നിങ്ങൾ പോൾ ഹേയ്ലിയോട് ചോദിച്ചാൽ മതി…
റ്റോർച്ച് ഞെക്കുന്നവരുടെ ശ്രദ്ധക്ക്…ബാറ്ററി ഇടാൻ മറക്കണ്ട…
നാളെ പിറന്നാൾ ആഘോഷിക്കുന്നവരുടെ ശ്രദ്ധക്ക് കത്തിക്കുമ്പോൾ അന്തരീക്ഷ ഊഷ്മാവ് നാൽപത് ഡിഗ്രിക്ക് മുകളിലായിരിക്കണം…മുദ്ര ശ്രദ്ധിക്കുമല്ലോ…

you may also like this video;