സമൂഹ മാധ്യമങ്ങളിലെ താരമാണ് ഇപ്പോൾ പത്തു വയസ്സുകാരനായ ഡാനിഷ്.ആരാണ് ഡാനിഷെന്നല്ലെ?ഒരു ഫുട്ബോൾ ടൂർണമെന്റാണ് ഈ ചെറുപ്രായത്തിൽ തന്നെ ഡാനിഷിനെ പ്രശസ്തനാക്കിയത്. വയനാട് മാനന്തവാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയയത്തിൽ നടന്ന ടൂർണമെന്റിൽ സീറോ ആംഗിൾ കോർണർ ഗോൾ നേടിയ മിടുക്കനാണ് ഡാനിഷ്.
ആരാധകരെ മാത്രമല്ല ഐ എം വിജയനെപ്പോലും ഡാനിഷിന്റെ ഗോൾ അമ്പരിപ്പിച്ചിരിക്കുകയാണ്. സ്വന്തം ടീമിന് വേണ്ടി ഗോൾ കരസ്ഥമാക്കിയാണ് ഈ കൊച്ചുമിടുക്കൻ കയ്യടി നേടിയത്. ഫുട്ബോളിനോടുള്ള പ്രണയം ഡാനിഷിന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തന്റെ ഏഴാം വയസു മുതൽ തുടങ്ങിയതാണ്.
സിനിമാ അഭിനയത്തിന് വേണ്ടി പരിശീലിച്ചതായിരുന്നു ഈ ഗോള്‍. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം. എന്നാല്‍ ആ കളിയില്‍ പറ്റിയ പരിക്കിന്റെ ക്ഷീണത്തില്‍ കൂടിയാണ് താരമിപ്പോള്‍. ഐ.എം. വിജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ENGLISH SUMMARY:Social media viral football goal
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.