നാം ഇതുവരെ നേരിട്ടിലില്ലാത്ത ഏറ്റവും വലിയ ദുർഘട നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് എന്ന മഹാമാഹരിക്കെതിരെ ഒറ്റകെട്ടയായി നമ്മൾ പോരാടുകയാണ്. സർക്കാരിനൊപ്പം സാമൂഹ്യ പ്രവർത്തകരും കലാകാരന്മാരും ഒരേ മനസ്സോടെ ഒപ്പം തന്നെയുണ്ട്. ഇവർക്കെല്ലാം പിന്തുണയും ഒറ്റക്കെട്ടയി പോരാടാനുള്ള ഊർജ്ജവും നൽകുകയാണ് പ്രശസ്ത പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായികയുമായ അഡ്വ: ഗായത്രി നായർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പുതിയ ഗാനം “പൊരുതാം മുന്നേറാം”. ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഈ ഗാനം.
നാം ഇന്ന് അഭിമുഖീകരിക്കുന്ന ദുർഘട കാലഘട്ടം ആരോഗ്യപരമായി തരണം ചെയ്യണം എന്നും നല്ലൊരു നാളെ നമ്മളെ കാത്തിരിക്കുന്നു എന്ന ശുഭ പ്രതീക്ഷ നൽകുന്നതാണ് ഈ ഗാനത്തിന്റെ ഇതിവ്യത്തം. ഈ ഗാനത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് ശ്രീ നിതിൻ നോബിൾ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ വിശ്വജിത്തും ശ്രീ ജയദേവൻ ദേവരാജനും ഒപ്പം അഡ്വ:ഗായത്രി നായരും ചേർന്നാണ്. ഗാനത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ശ്രീ ആമച്ചൽ സുരേഷ്, ശ്രീരാഗ് സുരേഷ്, എബി, രാജീവ് എന്നിവരാണ്.
ക്വാറൻ്റയിൻ ആയിരുന്നതിനാൽ ഇതിന്റെ അണിയറ പ്രവർത്തകർ ആരും തന്നെ ഒത്തുചേരാതെ സ്വന്തം ഭവനങ്ങളിൽ ഇരുന്നു കൊണ്ട് മൊബൈൽ ആപ്പും, ഇന്റർനെറ്റിലൂടെയുമാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഗാനത്തിന്റെ സ്റ്റുഡിയോ വർക്കും, മിക്സിങ്ങും മറ്റും ചെയ്തിരിക്കുന്നത് തിരുവനന്തപുരത്തുള്ള എസ്.കെ.ആർ സ്റ്റുഡിയോയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.