ഇതല്ല, ഇതിനപ്പുറം ചാടികടന്നവനാണീ കെ കെ ജോസഫ്‌

Web Desk
Posted on August 07, 2019, 4:35 pm

കഴിഞ്ഞ രണ്ട് ദിവങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ. വാട്സപ്പിലും, ഫേസ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ തലക്കെട്ട് ഇങ്ങനെയാണ്, ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ കെ കെ ജോസഫ്.  അടിച്ചു പൂസായി റോഡിലെ ഇരുമ്ബിന്റെ കൈവരി കഷ്ടപ്പെട്ട് ചാടി കടക്കുന്ന ഒരാളുടെ അഭ്യാസങ്ങൾ ഓരോരുത്തരെയും പൊട്ടിചിരിപ്പിക്കുന്നതാണ്. എന്തായാലും ഇതിനോടകം  വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി മുന്നേറി കൊണ്ടിരിക്കുകയാണ്.

എവിടെയാണ് ഈ സംഭവം നടന്നതെന്നോ, ആരോണിതെന്നോ ആർക്കും ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  മദ്യപാനായ ഒരു മധ്യവയസ്ക്കൻ എന്തായാലും സോഷ്യൽ മീഡിയയിൽ താരമായി കഴിഞ്ഞിരിക്കുന്നു.  ഇടയ്ക്ക് അഴികള്‍ക്കിടയില്‍ പെട്ട് പോകുന്ന ഇയാൾ   പുറത്തേക്കാണോ അകത്തേക്കാണോവെന്ന് അറിയാതെ കുറേ സമയം നില്‍ക്കുന്നുമുണ്ട്. കഷ്ടപ്പെട്ട് റോഡിലെ കൈവരി കടന്ന ഇയാളെ കടന്നുപോകുന്ന ആളുകള്‍ അമ്ബരപ്പോടെ നോക്കുന്നതും വീഡിയോയിൽ നിന്നും നമുക്ക് കാണാൻ കഴിയും.

Gan­ga Sav­it­ri ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಆಗಸ್ಟ್ 2, 2019