October 4, 2022 Tuesday

Related news

December 31, 2020
November 23, 2020
October 16, 2020
September 8, 2020
July 22, 2020
July 16, 2020
June 22, 2020
June 15, 2020
June 14, 2020
June 10, 2020

ഗുണ്ടയാണത്രെ ഗുണ്ട: കുത്താൻ കത്തി വലിച്ചൂരിയത്‌ മാത്രമേ ഓർമ്മയുള്ളൂ, പിന്നെ സംഭവിച്ചതൊന്നും ഓർമ്മിപ്പിക്കല്ലേ പൊന്നേ…

Janayugom Webdesk
July 16, 2020 12:21 pm

ഈ അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ എത്രയും പെട്ടെന്ന് ഷെയർ ചെയ്യൂ എന്ന തലകെട്ടോടെ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. ഒരാളുടെ കാലിലൂടെ സ്കൂട്ടർ കയറ്റുകയും അത് ചോദ്യം ചെയ്ത യുവാവിനോട് തർക്കിക്കുന്ന ബൈക്ക് യാത്രികനെയും വിഡിയോയിൽ കാണാം. സാധാരണ ഒരു വാക്ക് തര്ക്കം എന്നുതന്നെയാണ് വീഡിയോ കാണുന്ന ആര്‍ക്കും ആദ്യം തോന്നുകയുള്ളു. എന്നാൽ തെറ്റ് ബൈക്ക് യാത്രികന്റെ ഭാഗത്ത് ആയിരുന്നിട്ടു കൂടി ചോദ്യം ചെയ്ത യുവാവിന് നേരെ കത്തിയുമായി കുത്താൻ അടുക്കുന്ന യുവാവിനെ അതി സാഹസികമായാണ് നാട്ടുകാർ പിടികൂടിയത്. തലനാരിഴക്കാണ് കത്തിയാക്രമണത്തിൽ നിന്ന് യുവാവ് രക്ഷനേടിയത്.
ബൈക്ക് യാത്രികൻ കൈവശം വച്ചിരുന്ന കത്തികൊണ്ടാണ് കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിച്ചത്. കത്തിയെടുത്തു വീശിയ പാറപ്പുറം ചെറുവള്ളിക്കുടി സ‍ഞ്ജു(20)വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ പിടികൂടിയാണ് ഇയാളെ പൊലീസിനു കൈമാറിയത്.
ചൊവ്വാഴ്ച രാത്രി പട്ടാൽ പെട്രോൾപമ്പിലാണ് സംഭവം. പെട്രോൾ അടിക്കാനെത്തിയ സഞ്ജുവിന്റെ സ്കൂട്ടർ മറ്റൊരാളുടെ കാലിൽ തട്ടിയതിനെ തുടർന്നാണ് വാക്കുതർക്കമുണ്ടായത്. ഇത് ഇരുവരും തമ്മിലുള്ള അടിപിടിയിൽ കലാശിച്ചു. ഇതിനിടയിൽ സഞ്ജു കത്തിയെടുത്തു വീശുകയായിരുന്നു.
സ്കൂട്ടറിൽ കയറി രക്ഷപെടാൻ ശ്രമിച്ച ഇയാളെ സമീപത്തുണ്ടായിരുന്നവർ പിടികൂടി കൈകൾ കെട്ടിയിട്ടു. പരുക്കുള്ളതിനാലാണ് സഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.