ട്രംപിനെക്കൊണ്ട് മലയാളം പാട്ട് പാടിച്ച ‘ആ മൊതല്‍’ ദേ ഇതാണ്!

Web Desk
Posted on March 31, 2020, 11:01 am

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുമ്പോഴും സോഷ്യല്‍ മീഡിയ വഴി ആക്ടീവ് ആണ് എല്ലാവരും. ട്രംപ് മലയാളം പാട്ട് പാടുന്ന ഒരപ വീഡിയോയാണ് ഈയിടെയായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകള്‍ ചേര്‍ത്തുവെച്ചാണ് ഒരു പാട്ട് തന്നെ ഇറക്കിയത്. വീഡിയോ വൈറലായ ശേഷം ആ ‘എഡിറ്റിംഗ് സിംഹത്തെ’ തിരക്കിയുള്ള പാച്ചിലിലായിരുന്നു മലയാളികള്‍. മുമ്പ് റസ്ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കിയ ആ ആളു തന്നെയാണ് ഈ ആള്, അജ്മല്‍ സാബു. ട്രംപിന്റെ ‘ആമിനത്താത്ത’ എന്നു തുടങ്ങുന്ന ഗാനം കണ്ട് ചിരിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല.

ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള വീഡിയോ എഡിറ്ററാണ് അജ്മല്‍. അജ്മല്‍ ഒരു വീഡിയോ എഡിറ്റര്‍ മാത്രമല്ല, ക്യാമറാ മാനും സഹസംവിധായകനും കൂടിയാണ്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന അജ്മലിന്റെ പുതിയ വീഡിയോയ്ക്കായി ഒട്ടനവധി പേരാണ് കാത്തിരിക്കുന്നത്.

you may also like this video;