കൊറോണ വൈറസ് വ്യപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ, ഗുജറാത്തിലെ ഒരു ബാങ്ക് ജീവനക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വൈറസ് ബാധ തടയുന്നതിനായി കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബാങ്കിന്റെ ജനലിന്റെ ഭാഗത്ത് നില്ക്കുന്ന ഒരു സ്ത്രീയുടെ കയ്യില്‍ നിന്നും ചെക്ക് വാങ്ങി ജീവനക്കാരൻ കൗണ്ടറിന് മുന്നില്‍വെക്കുന്നു. കൊടിലിന്റെ സഹായത്തോടെ ഉദ്ദ്യോഗസ്ഥൻ ആ ചെക്ക് എടുത്ത് മേശപ്പുറത്ത് വെച്ച് ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ചെക്ക് അണുവിമുക്തമാക്കുകയാണ്.
മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാൻ ആനന്ദ് മഹീന്ദ്രയാണഅ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ രീതി കാര്യക്ഷമമാണോ എന്ന് അറിയില്ലെങ്കിലും ബാങ്ക് ഉദ്യോഗസ്ഥന്റെ സര്‍ഗാത്മകതയെ അഭിനന്ദിക്കുന്നുവെന്നാണ് വീഡിയോ പുറത്ത് വിട്ടു കൊണ്ട് ആനന്ദ് പറഞ്ഞത്.
In my #whatsappwonderbox I have no idea if the cashier’s technique is effective but you have to give him credit for his creativity! 😊 pic.twitter.com/yAkmAxzQJT
— anand mahindra (@anandmahindra) April 4, 2020
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.