Web Desk

November 25, 2020, 9:22 pm

52.47 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷ- ക്ഷേമനിധി പെൻഷനുകൾ

Janayugom Online

തിരുവനന്തപുരം: 52.47 ലക്ഷം പേർക്ക് നവംബർ മാസത്തെ സാമൂഹ്യസുരക്ഷ‑ക്ഷേമനിധി പെൻഷനുകൾ വീടുകളിലേക്ക്. 46.15 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും, 6.32 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡുകൾ വഴിയും ഈ മാസം പെൻഷൻ ലഭിക്കും. പെൻഷൻ വിതരണത്തിനായി ഈ മാസത്തേതടക്കം എൽഡിഎഫ് സർക്കാർ നൽകിയത് 27,378 കോടി രൂപയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആകെ പെൻഷനായി നൽകിയത് 9311 കോടി രൂപ മാത്രമാണ്.

2016‑ൽ ഈ സർക്കാർ അധികാരമേറ്റ സമയത്ത് ഏകദേശം 19 മാസത്തെ പെൻഷൻ കുടിശികയായിരുന്നു. ആകെ അവതാളത്തിലായിരുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തെ ചിട്ടപ്പെടുത്തിയതും ഈ സർക്കാരാണ്. യുഡിഎഫ് കാലത്ത് പെൻഷണർമാർ 34,43,000 പേരായിരുന്നു.