9 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 27, 2024
September 26, 2024
August 16, 2024
July 4, 2024
March 3, 2024
August 14, 2023
August 7, 2023
January 5, 2023
December 28, 2022

സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ ; ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പടെ 1458 ജീവനക്കാർ തട്ടിപ്പുകാരുടെ പട്ടികയിൽ

Janayugom Webdesk
തിരുവനന്തപുരം
November 27, 2024 4:22 pm

സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തി. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌ ഗസറ്റഡ്‌ ഉദ്യോഗസ്ഥരും കോളജ്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാരും ഹയർ സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കുവാനും കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുവാനും ധന മന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി. 

രണ്ട്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളജിലാണ്‌ ജോലി എടുക്കുന്നത്‌. ഒരാൾ പാലക്കാട്‌ ജില്ലയിലെ സർക്കാർ കോളജിൽ ജോലി ചെയ്യുന്നു. ഹയർ സെക്കന്‍ഡറി അധ്യാപകരായ മൂന്നു പേരാണ്‌ പെൻഷൻ വാങ്ങുന്നത്‌. ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ രണ്ടാം സ്ഥാനത്ത്‌. 224 പേർ. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയൂർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്‌റ്റം ഓഫ്‌ മെഡിസിൻ) 114 പേരും, മൃഗസംരക്ഷണ വകുപ്പിൽ 74 പേരും, പൊതു മരാമത്ത്‌ വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട് . സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേരും, ഹോമിയോപ്പതി വകുപ്പിൽ 41 പേരും. കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും, ജുഡീഷ്യറി ആൻഡ്‌ സോഷ്യൽ ജസ്‌റ്റീസ്‌ വകുപ്പിൽ 34 പേരും, ഇൻഷുറൻസ്‌ മെഡിക്കൽ സർവീസ്‌ വകുപ്പിൽ 31 പേരും, കോളജിയറ്റ്‌ എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും, ഹോമിയോപ്പതിയിൽ 25 പേരും ക്ഷേമ പെൻഷൻ കൈപറ്റുന്നു. 

വിൽപന നികുതി 14 , പട്ടികജാതി ക്ഷേമം 13, ഗ്രാമ വികസനം, പൊലീസ്‌, പിഎസ്‌സി, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ 10 വീതം, സഹകരണം 8 , ലജിസ്ലേച്ചർ സെക്രട്ടറിയറ്റ്‌, തൊഴിൽ പരിശീലനം, പൊതുഭരണം, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 7 വീതം, വനം വന്യജീവി ഒമ്പത്‌, സോയിൽ സർവെ, ഫിഷറീസ്‌ ആറു വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയർഫോഴ്‌സ്‌, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ്‌ ജനറൽ ഓഫിസ്‌ നാലു വീതം, സാമൂഹിക ക്ഷേമം, രജിസ്‌ട്രേഷൻ, മ്യുസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്‌സൈസ്‌, ആർക്കിയോളജി 3 വീതം, തൊഴിൽ, ലീഗൽ മെട്രോളജി, മെഡിക്കൽ എക്‌സാമിനേഷൻ ലബോട്ടറി, എക്‌ണോമിക്‌സ്‌ ആൻഡ്‌ സ്‌റ്റാറ്റിറ്റിക്‌സ്‌, ലാ കോളേജുകൾ 2 വീതം, എൻസിസി, ലോട്ടറീസ്‌, ജയിൽ, തൊഴിൽ കോടതി, ഹാർബർ എൻജിനിയറിങ്‌, ഇലക്‌ട്രിക്കൽ ഇൻസ്‌പക്‌ട്രേറ്റ്‌, ഡ്രഗ്‌സ്‌ കൺട്രോൾ, പിന്നാക്ക വിഭാഗ വികസനം, കയർ വകിസനം ഒന്നു വീതം ഇങ്ങനെയാണ് അനധികൃത പെൻഷൻ വാങ്ങുന്നവരുടെ പട്ടിക. വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ്‌ ധന വകുപ്പിന്റെ തീരുമാനം. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അർഹരായവർക്ക്‌ മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്ന്‌ ധന വകുപ്പ്‌ വൃത്തങ്ങൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.