ബിയറടിക്കൂ പ്രതിഷേധിക്കൂ; സ്ത്രീകളുടെ പരസ്യമദ്യപാന ക്യാമ്പയിന്‍

Web Desk
Posted on February 11, 2018, 10:34 am

പെണ്‍കുട്ടികള്‍ പോലും ബിയര്‍ കഴിക്കാന്‍ തുടങ്ങിയത് കണ്ട് തനിക്ക് ഭയം തോന്നുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞതിനെതിരെ  സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍ എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്താണ് പ്രതികരണം. പെണ്‍കുട്ടികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചല്ല മന്ത്രിക്ക് ഭയം, പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നതോര്‍ത്താണെന്ന് ബിയർ കുടിയ്ക്കുന്ന ഫോട്ടോ ഇട്ടു കൊണ്ട് പെൺകുട്ടികൾ പ്രതികരിച്ചു.