കോവിഡിനെതിരെ സോഷ്യൽ വാക്സിൻ

Web Desk

തിരുവനന്തപുരം

Posted on September 03, 2020, 10:39 pm

കോവിഡിനെതിരെ വാക്സിൻ വരുന്നതുവരെ സോഷ്യൽ വാക്സിൻ എന്ന തരത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി. ബ്രേക്ക് ദ ചെയിൻ പോലെ സോഷ്യൽ വാക്സിനാണ് ഇപ്പോൾ ഫലവത്തായി നടപ്പാക്കേണ്ടത്. വിദഗ്ധർ പറഞ്ഞത് ഈ സമയത്ത് 10,000നും 20,000നും ഇടയിൽ കേസുകൾ വരുമെന്നായിരുന്നു. എന്നാൽ അത് പിടിച്ചുനിർത്താൻ നമുക്ക് കഴിഞ്ഞു. അതേസമയം രോഗവ്യാപനം ഉയരുകയും ചെയ്തു. രോഗവ്യാപനം മറ്റുള്ളവരിലേക്ക് എത്താതിരിക്കാന്‍ സ്വയം പരിശ്രമം വേണം.

പ്രതീക്ഷിച്ചതിലുമേറെ വ്യാപന തോത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായില്ല. കോവിഡിനൊപ്പം ജീവിതം കൊണ്ടുപോവുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകൾ കൂടുതലായി നൽകുന്നത്. ഇളവുകൾ ഉള്ളപ്പോൾ തന്നെ വ്യക്തിപരമായി ജാഗ്രതയും നമ്മൾ വർധിപ്പിക്കണം. ലോക്ഡൗൺ നാലാംഘട്ട ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കാലത്തും അടച്ചിട്ടുപോകാനാവില്ല. സംസ്ഥാനവും ഉചിതമായ രീതിയിൽ ഇളവുകൾ നൽകുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കോവിഡ് പ്രതിരോധം മാറുകയാണ്. ശാരീരിക അകലം പാലിക്കല്‍, രോഗവ്യാപന സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കല്‍ എന്നിവ എല്ലാവരും പ്രതിജ്ഞ എടുക്കണം. വയോജനങ്ങളെ ഉയര്‍ന്ന കരുതലോടെ പരിപാലിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY: social vac­cine against covid

YOU MAY ALSO LIKE THIS VIDEO