‘എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഒരുമിച്ച് മഞ്ഞളാംകുഴി അലിക്ക് ഫുൾ A+’

Web Desk
Posted on May 20, 2019, 5:40 pm

എസ്എസ്എൽസി ‑പ്ലസ്ടു വിജയികളെ അനുമോദിച്ച് നൽകിയ ഉപഹാരം പെരിന്തൽമണ്ണ എംഎൽഎയും മുൻ വ്യവസായിയുമായ മഞ്ഞളാംകുഴി അലിക്ക് തിരിച്ചടിയാകുന്നു.

എല്ലാ വിഷയങ്ങളിലും എ പ്ലസ്. അതും എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഒരുമിച്ച്.

മഞ്ഞളാംകുഴി അലിയ്ക്ക് അഭിനന്ദനങ്ങൾ. എല്ലാ എം എൽ എ മാരും ഇതുപോലെ ഫുൾ എ പ്ലസ്സ് വാങ്ങണം. അതും എസ് എസ് എൽ സി ക്കും പ്ലസ് റ്റുവിനും ഒരുമിച്ച് ഇത്തരത്തിലാണ് സോഷ്യൽ മീഡിയയിലൂടെ കുറിപ്പ് പ്രചരിക്കുന്നത്.

മുസ്ലീംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് സംഘടിപ്പിച്ച വിജയാരവം 2018–19 എന്ന പരിപാടിക്ക് വേണ്ടിയായിരുന്നു ഉപഹാരം തയ്യാറാക്കിയത്. എന്നാൽ ഇതിലെ പേരും ഫോട്ടോയും രേഖപ്പെടുത്തിയതിലെ പിശക് സംഭവത്തിന്റെ ആശയം തന്നെ മാറ്റുകയയിരുന്നു.