June 5, 2023 Monday

Related news

May 27, 2023
May 22, 2023
May 2, 2023
April 27, 2023
March 4, 2023
February 26, 2023
February 26, 2023
February 23, 2023
February 6, 2023
February 1, 2023

അയോധ്യ വിധി: പുനഃപരിശോധന ഹർജിയുമായി 40 പേർ

Janayugom Webdesk
December 10, 2019 9:41 am

ന്യൂഡൽഹി: അയോധ്യ കേസിൽ പുനപരിശോധന ഹർജിയുമായി 40 സാമൂഹ്യപ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചു. ഇ‌ർഫാൻ ഹബീബ്, പ്രഭാത് പട്നായിക് എന്നിവരുൾപ്പെടെ 40 പ്രമുഖ അക്കാഡമീഷ്യൻമാരും സാമൂഹ്യപ്രവർത്തകരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങൾക്കും മതേതരത്വത്തിനും എതിരാണ് സുപ്രീം കോടതി വിധിയെന്ന് ഇവർ പറയുന്നു. അയോധ്യ രാമന്റെ ജന്മഭൂമിയായിരിക്കാമെങ്കിലും അവിടെ ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്നതിന് ഒരു തെളിവും ഇല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

you may like this video


അയോധ്യതര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാം എന്നതാണ് വിധി. അതിന്റെ അവകാശം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് നല്‍കും. മുസ്‌ലിം പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് തര്‍ക്കഭൂമിക്ക് പുറത്ത് അ‍ഞ്ചേക്കര്‍. തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല. രാം ചബൂത്രയിലും സീത രസോയിലും ഹൈന്ദവപൂജ നടത്തിയതിന് തെളിവുണ്ട്. ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോടതി, ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി. നിര്‍മോഹി അഖാഡയുടെ ഹര്‍ജിക്ക് നിയമസാധുതയില്ല, അപ്രസക്തമായി. രാമജന്മഭൂമിക്കല്ല ശ്രീരാമദേവനാണ് നിയമവ്യക്തിത്വം, രാംലല്ലയുടെ വാദം പ്രസക്തമെന്നും കോടതി പറയുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.