March 31, 2023 Friday

Related news

March 6, 2023
March 4, 2023
March 3, 2023
February 22, 2023
February 22, 2023
February 12, 2023
February 6, 2023
February 6, 2023
February 3, 2023
January 25, 2023

സോളാർ പീഡന കേസ്; ഉമ്മൻചാണ്ടി ഉള്‍പ്പടെ ആറ് നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ

Janayugom Webdesk
തിരുവനന്തപുരം
August 17, 2021 10:09 am

സോളാർ പീഡന കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ. കേസിലെ പ്രതി കൂടിയായ സ്ത്രീ നൽകിയ സ്ത്രീപീഡനപരാതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് പ്രത്യേക സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്. 2012 ആഗസ്റ്റ് 19‑ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിലവിലെ എംഎല്‍എയുമായ ഉമ്മൻചാണ്ടിക്ക് പുറമേ എഐസിസി സെക്രട്ടറിയായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഇപ്പോൾ ബിജെപി നേതാവായായ മുൻ കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ എന്നിങ്ങനെ ആറു പേര്‍ക്കെതിരെയാണ് എഫ്ഐആർ.

പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ സിബിഐയ്ക്ക് സംസ്ഥാനസർക്കാർ കൈമാറിയിരുന്നു. തുടർന്ന് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ്, കേസിൽ സിബിഐ തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.