Wednesday
20 Mar 2019

സോളാർ: ഉമ്മൻ ചാണ്ടിയുടെ ഹർജി ഇന്ന് പരിഗണിക്കും

By: Web Desk | Monday 15 January 2018 9:14 AM IST


കൊച്ചി: സോളാർ കമിഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ കമ്മീഷ​ന്റെ പരിഗണനാവിഷയങ്ങളിൽ ഇടത് സർക്കാർ മാറ്റം വരുത്തിയെന്നാണ് ഹർജിയിലെ ആരോപണം. കത്തിന്റെ അടിസ്​ഥാനത്തിൽ മാത്രമാണ്​ അന്വേഷണം നടന്ന​തെന്നും തനിക്ക്​ സ്വാഭാവിക നീതി ലഭിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

സരിതയുടെ കത്ത് ചർച്ച ചെയ്യുന്നത് വിലക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അതേസമയം, സരിതയുടെ കത്ത് കമ്മിഷ​ന്റെ പരിഗണനാ വിഷയങ്ങളിൽ ഒന്നുമാത്രമാണെന്നാണ്​ സർക്കാർ നിലപാട്. ഇക്കാര്യം വ്യക്​തമാക്കി ഉമ്മൻ ചാണ്ടിക്കെതിരെ സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും.

Related News