Monday
27 May 2019

സോളാർ: സരിതയുടെ കത്തും പരാമര്‍ശങ്ങളും നീക്കണമെന്ന് ഹൈക്കോടതി

By: Web Desk | Tuesday 15 May 2018 12:20 PM IST


കൊച്ചി: സോ​ളാ​ര്‍  കമ്മീഷന്‍ റി​പ്പോ​ര്‍​ട്ടി​നെ​തി​രെ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​ നൽകിയ ഹർജിയിൽ ഹൈ കോടതിയുടെ അനൂകൂല വിധി. സോളാര്‍  റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും നീക്കം ചെയ്യാനാണ്  ഹൈക്കോടതി ഉത്തരവ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി നടപടി.

ലൈംഗികാരോപണങ്ങള്‍ കമീഷന്‍റെ പരിഗണനയില്‍ വരില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. കത്തിന്‍റെ അടിസ്ഥാനത്തിലുള്ള കമ്മീഷന്‍റെ കണ്ടെത്തലുകള്‍ നീക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച ഭാഗങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ അന്വേഷണത്തില്‍ തടസ്സമില്ലെന്നും കോടതി അറിയിച്ചു. അതേസമയം, റിപ്പോര്‍ട്ടില്‍ നിന്ന് തന്‍റെ പേര് ഒഴിവാക്കണമെന്നുള്ള മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ഹർജി ഹൈകോടതി തള്ളി.

 

Related News