കോഴിക്കോട്: കേരളത്തിൽ അത്യപൂർവ്വമായി വിരുന്നെത്തി വലയ സൂര്യഗ്രഹണം. വടക്കൻ ജില്ലകളിലാണ് കൂടുതലായും കാണപ്പെട്ടത്. മറ്റ് ജില്ലകളിൽ ഭാഗികമായിയാണ് കാണപ്പെട്ടത്. രാവിലെ 8.04 മുതലാണ് കണ്ടുതുടങ്ങിയത്. 11.11 മണി വരെ സംസ്ഥാനത്ത് സൂര്യഗ്രഹണം കാണാൻ സാധിക്കും. കാസർഗോഡ് ചെറുവത്തൂരിലാണ് കേരളത്തിൽ ആദ്യമായി സൂര്യഗ്രഹണം കണ്ടത്. വിപുലമായ സജ്ജീകരങ്ങളാണ് എല്ല ജില്ലകളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് സൂര്യഗ്രഹണം കാണാൻ കണ്ട് സുരക്ഷിതരായി മടങ്ങുന്നത്.
‘you may also like this video’
pic credit : Hrishi Rajendran