വയനാട്: വയനാടുകാരുടെ പ്രതീക്ഷയെല്ലാം സൂര്യൻ തെറ്റിച്ചു. വലയ സൂര്യഗ്രഹണം കാണാൻ കാത്തിരുന്ന വയനാടൻ ജനതക്ക് നിരാശയായി ഫലം. അന്തരീക്ഷം മേഘാവൃതമായതിനാല്‍ ആദ്യമണിക്കൂറുകളില്‍ പോലും ആര്‍ക്കും ഗ്രഹണം കാണാന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മാനന്തവാടിയിലെ ചില ഇടങ്ങളില്‍ മാത്രമാണ് വലയ ഗ്രഹണം കാണാനായത്. വിപുലമായ ഒരുക്കങ്ങളാണ് വയനാട്ടിൽ സൂര്യഗ്രഹണത്തിനായി സജ്ജീകരിച്ചിരുന്നത്. വിദ്യാർത്ഥികളടക്കം നിരവധി പേരാണ് രാവിലെ തന്നെ സൂര്യഗ്രഹണം കാണാനായി എത്തിയത്. രാവിലെ എട്ടുമണി കഴിഞ്ഞ് നാലു മിനുട്ടായപ്പോള്‍ കാസര്‍കോട് ചെറുവത്തൂരിലാണ് കേരളത്തില്‍ ഗ്രഹണം ആദ്യം ദൃശ്യമായത്.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.