ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ നടക്കും. രാജ്യത്തെ എല്ലായിടത്തും വ്യത്യസ്ത തോതിൽ ഗ്രഹണം ദൃശ്യമാകും. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഭാഗീക ഗ്രഹണം ദൃശ്യമാകും. രാവിലെ 9.15 മുതൽ വൈകീട്ട് 3.4 വരെയായിരിക്കും സൂര്യഗ്രഹണം. ലോകത്ത് അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത് കഴിഞ്ഞ വർഷം ഡിസംബർ 26 നായിരുന്നു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ വലയ ഗ്രഹണമായിരിക്കും അനുഭവപ്പെടുക.
തിരുവനന്തപുരത്ത് രാവിലെ 10. 15 നാണ് ഗ്രഹണം ആരംഭിക്കുക. 11.04 ന് ഗ്രഹണം അതിന്റെ പാരമ്യതയിലെത്തി 1.15 ന് അവസാനിക്കും. തൃശൂരിൽ രാവിലെ 10. 10 ന് തുടങ്ങി 11.39 ന് പാരമ്യതയിലെത്തുകയും ഉച്ചയ്ക്ക് 1.19 ന് അവസാനിക്കുകയും ചെയ്യും. കാസർകോട് രാവിലെ 10. 05 ന് ഗ്രഹണം ആരംഭിക്കും. 11.37 ന് പാരമ്യതയിലെത്തുകയും 1.21 ന് അവസാനിക്കുകയും ചെയ്യുമെന്നാണ് വിവരം.
English summary; year’s first solar eclipse will take place tomorrow
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.