June 6, 2023 Tuesday

സൗരോർജ പദ്ധതി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്താകും

Janayugom Webdesk
കോഴിക്കോട്
January 11, 2020 6:43 pm

സൗരോർജ പദ്ധതിയിലൂടെ സ്വതന്ത്രമായി വൈദ്യുതി ഉൽപ്പാദിപ്പിച്ച് വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് മാറും. പദ്ധതി നിർവഹണത്തിന് മൂന്നരക്കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. കെഎസ്ഇബി എനർജി സേവിങ്സ് വിഭാഗത്തിനാണ് പദ്ധതിയുടെ പൂർണ നിർവഹണ ചുമതല. സകൂളുകളിൽ ഐടി സംവിധാനം വന്നതിനു ശേഷം വൈദ്യുതി ചാർജ് വർദ്ധിച്ചിട്ടുണ്ട്.

ഈ പദ്ധതി നടപ്പിലാക്കുന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ കഴിയും. 25 വർഷത്തേക്ക് വൈദ്യുതി ചാർജ് അടയ്ക്കേണ്ട ആവശ്യം വരുന്നില്ല. 480 കിലോ വാട്ട് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഒരു മാസം 64800 യൂണിറ്റ് വൈദ്യുതി ഇതുവഴി ഉൽപ്പാദിപ്പിക്കും. വൈദ്യുതി ചാർജ് കഴിഞ്ഞ് ഉൽപ്പാദിപ്പിച്ച വൈദ്യുതി ഇനത്തിൽ പുതിയൊരു വരുമാനം കൂടി ജില്ലാ പഞ്ചായത്തിന് ലഭ്യമാവും. ക്ഷേമ പവർ കമ്പനിയാണ് സോളാർ പാനൽ സ്ഥാപിച്ചത്.
ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച സൗരോർജ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ന് ഉച്ചക്ക് 2.30ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. എംഎൽഎ മാരായ എ. പ്രദീപ് കുമാർ, എം. കെ മുനീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.