സോളാർ: ഇവർക്കെതിരെ കേസ് വരും

Web Desk
Posted on November 09, 2017, 12:06 pm

സോളാർ അന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ താഴെ പറയുന്ന കുറ്റങ്ങളുടെ അടിസ്ഥാനത്തിലാകും കേസുകൾ വരിക.

1. ബിജു രാധാകൃഷ്‍ണൻ: ടീം സോളാർ കമ്പനിയുടെ 6 കോടി രൂപ ശാലു മേനോന്റെ കൂടെ ആഡംബര ജീവിതത്തിലൂടെ നശിപ്പിച്ചു.

2. ശാലു മേനോൻ: ബിജു നിർമ്മിച്ച 3 കോടിയുടെ പുതിയ വീട്, സ്വർണ്ണം, സമ്മാനമായി ലഭിച്ച രണ്ട് കാറുകൾ എന്നിവ നേടി.

3. ഉമ്മൻ ചാണ്ടി: രണ്ട് കോടി 16 ലക്ഷം രൂപ കമ്മീഷനായി കൈപ്പറ്റി. മകളായി കണക്കാക്കെണ്ടിയിരുന്ന അവരെ ശാരീരികമായി ചൂഷണം ചെയ്തു. പല തവണ വദനസുരതം നടത്തി( ക്ലിഫ് ഹൗസിൽ വച്ച് ). ശ്രീധരൻ നായരേ നേരിട്ട് കണ്ട് സംസാരിച്ചു. പത്ത് ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു. ഒന്നും സംഭവിച്ചില്ല, അവരെ കണ്ടിട്ടില്ല, അറിയില്ല എന്നിപ്പോൾ പറയുന്നു.

4. ആര്യാടൻ മുഹമ്മദ്: റിന്യൂവബിൾ എനർജി പോളിസി അനുവദിക്കാൻ 25 ലക്ഷം രൂപ കൈപറ്റി. പല പ്രാവശ്യം ലൈംഗിക പീഡനം നടത്തി.

5. എ പി അനിൽ കുമാർ: നസറുള്ള വഴി 7 ലക്ഷം രൂപ കൈപ്പറ്റി. പല തവണ അവരെ ചൂഷണം ചെയ്തു ( റോസ് ഹൗസ്, ലെ മെറിഡിയൻ, കേരള ഹൗസ്)

6. അടൂർ പ്രകാശ്: ലൈംഗിക പീഡനം, ടെലിഫോണിക് സെക്സ്, കോളുകളും എസ്എംഎസ്സും, ബാംഗ്ലൂർ ഹോട്ടലിലേക്ക് ക്ഷണിച്ചു.

7. ഹൈബി ഈഡൻ എംഎൽഎ: എംഎൽഎ ഹോസ്റ്റലിലും എറണാകുളം ഗെസ്റ് ഹൗസിലും വച്ച് ലൈംഗിക പീഡനം.

8. കെ സി വേണുഗോപാൽ: ബലാത്സംഗം ചെയ്തു. പല തവണ ഭീഷണിപ്പെടുത്തി. കോളുകളും എസ്എംഎസ്സും.

9. പളനി മാണിക്യം( ധനകാര്യ സഹ മന്ത്രി): ലൈംഗിക പീഡനം, ആദായനികുതി പ്രശനം തീർക്കാൻ 25 ലക്ഷം കൈക്കൂലി വാങ്ങി.

10. എൻ സുബ്രമണ്യം( കെപിപിസിസി ജനറൽ സെക്രട്ടറി): ട്രിഡന്റ് ഹോട്ടലിൽ വച്ച് ലൈംഗിക പീഡനം

11. ഐജി കെ പദ്മകുമാർ: ലൈംഗിക പീഡനം( കല്ലൂർ ഫ്ലാറ്റ്). ടെലിഫോണിക് സെക്സ്,

12. ജോസ് കെ മാണി എം പി : ഡൽഹിയിൽ വച്ച് മോശമായി പെരുമാറി,വദനസുരതം നടത്തി.

ഇതിനുപുറമെ ഒരാൾ കൂടിയുണ്ട് അവർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ എന്താണ് സംഭവിച്ചതെന്നോ അദ്ദേഹത്തിന്റെ പേരോ പറയരുതെന്ന് പറഞ്ഞ ആൾ. കണ്ണൂർ എംഎൽഎ അബ്ദുള്ള കുട്ടി, അവരെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലേക്ക് വിളിക്കുകയും ബലാത്സംഗം ചെയുകയും ചെയ്തു.